ദിലീപിന്റെ പ്രതികരണം കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് മറ്റൊരു പുള്ളിയെ!!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവിന്റെ ആദ്യഘട്ടങ്ങളില്‍ നടന്‍ ദിലീപ് പ്രതികരണവുമായി ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും രംഗത്ത് വന്നിരുന്നു. എന്നാല്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് രണ്ട് വാക്ക് പറഞ്ഞതല്ലാതെ അതിന് ശേഷം താരം പ്രതികരിച്ചിട്ടില്ല. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെ ഉള്ളവര്‍ കേസില്‍ പ്രതിരോധത്തില്‍ ആയതോടെയാണ് നടന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത്.
കൊച്ചിയിലെ ദിലീപിന്റെ വീടിന് മുന്നില്‍ മാധ്യമപ്പട ദിവസവും പ്രതികരണവും കാത്ത് നില്‍ക്കാറുണ്ട്. അത്തരമൊരു കാത്തുനില്‍പ്പിനിടെ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ദിലീപിനെ അല്ല, മറ്റൊരാളെ ആയിരുന്നു. ദിലീപ് എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങാമല്ലോ എന്ന പ്രതീക്ഷയില്‍ ക്യാമറയും ഓണാക്കി കാത്തിരിക്കുകയായിരുന്നു പത്രക്കാര്‍. ആ ഫ്രെയിമിലേക്കാണ് ബാഗും തൂക്കിപ്പിടിച്ച് ഒരാളും പുറകെ മറ്റൊരാളും ഓടിക്കയറിയത്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പോലീസിനെ വെട്ടിച്ച പ്രതിയാണ് കഞ്ചാവുമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പെട്ടത്.

ബാഗുമായി ഒരാളും അയാളുടെ പിന്നാലെ മറ്റൊരാളും ഓടി വരുന്നത് മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നുണ്ടായിരുന്നു. ബാഗുമായി വരുന്നവന്‍ കള്ളനാണെന്ന് പറഞ്ഞ് പിന്നാലെ ഒരാള്‍ ഒടി വന്നതോടെ ഇയാളെ എല്ലാവരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 12000 രൂപ വിലയുള്ള കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.

https://www.facebook.com/Malayalivartha

























