കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. രണ്ട് ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. സുനില്‍ കുമാര്‍ തടവില്‍ കിടന്ന സെല്ലിലെ ദൃശ്യങ്ങളടക്കമാണ് ശേഖരിക്കുന്നത്. സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നാണ് നടപടി.
ദിലീപിനെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി ജയിലില്‍ നിന്നാണ് സുനി കത്തെഴുതുകയും രഹസ്യമായി ഫോണ്‍ വിളിക്കുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha

























