കേരളത്തിലെ ബ്ലേഡ് മാഫിയ; കടക്കെണിയില്‍ വീണ്ടും ഒരു മരണം

ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വീട്ടമ്മയാണ് കടക്കെണി കാരണം ജീവനൊടുക്കിയത്. ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശി രാധാമണി (45) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ബ്ലേഡ് പലിശക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാധാമണി ജീവനൊടുക്കിയതെന്നാണ് മക്കളും ബന്ധുക്കളുംപറയുന്നത്. സ്ഥലത്തെ ബ്ലേഡ് സംഘത്തില്‍നിന്നു രാധാമണി ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനും ഉണ്ടായിരുന്നു. ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാര്‍ തയാറായില്ല. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. നാട്ടുകാരുടെയും പെണ്‍മക്കളുടെയും മുന്നില്‍ വച്ച് അപമാനിച്ചതോടെ രാധാമണി മുറിയില്‍ കയറി വാതില്‍ അടച്ചു. തുടര്‍ന്ന് തൂങ്ങി മരിക്കുകയും ആയിരുന്നു.
സ്ഥലത്തെ ബ്ലേഡ് മാഫിയയിലെ പ്രധാനിയായ പുതിയവിള സ്വദേശി ജയ, ഇവരുടെ സഹോദരി എന്നിവര്‍ക്കെതിരെയാണ് രാധാമണിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കായംകുളം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























