പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടിയത് ജൂലൈ 18 വരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി. ജൂലൈ 18 വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്. കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് കോടതി വളപ്പില്‍ വച്ച് സുനി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സുനി തന്റെ അഭിഭാഷകനായ അഡ്വ. ബിഎ ആളൂരിനെ അറിയിച്ചത്. ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്ക് ഭയമുള്ളതിനാലാണ് ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാട് സുനി സ്വീകരിച്ചതെന്ന് ആളൂര്‍ പറഞ്ഞു. ഇതിനിടെ ജയിലില്‍ വച്ച് തന്നെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചു വരുത്തി വിസ്തരിച്ചു. എന്നാല്‍, ജയിലില്‍ മര്‍ദ്ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, അഡ്വ.ടെനിക്ക് പകരം അഡ്വ.ബി.എ ആളൂരിനെ തന്റെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതേതുടര്‍ന്ന് അഭിഭാഷകരായ ആളൂരും ടെനിയും തമ്മില്‍ കോടതിയില്‍ രൂക്ഷമായ ഭാഷയില്‍ ഏറ്റുമുട്ടി. കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ.ടെനി കുറ്റപ്പെടുത്തി. തര്‍ക്കം രൂക്ഷമായതോടെ അനാവശ്യകാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഡ്വ.ആളൂരിനെ മജിസ്‌ട്രേറ്റ് താക്കീതു ചെയ്തു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു. പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്ബിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

https://www.facebook.com/Malayalivartha

























