ജിഷ്ണുവിന്റെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍: ഗുരുതര ആരോപണങ്ങളുമായി കുടുംബം

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ കുടുംബം. ഡി.വൈ.എസ്.പിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ പേരില്‍ കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ജിഷ്ണുവിന്റെ കയ്യക്ഷരത്തിലുള്ളതായിരുന്നില്ല എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഡി.വൈ.എസ്.പിയെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്തുവരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്ന് നേരത്തെ തന്നെ ജിഷ്ണുവിന്റെ കുടുംബം പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പ് മറ്റാരോ തയ്യാറാക്കി ഹോസ്റ്റല്‍ മുറിയിലിട്ടതാണ്. ജിഷ്ണു മരിച്ച് അഞ്ചുദിവസം കഴിഞ്ഞപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. ഹോസ്റ്റലിനു സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയ കുറിപ്പ് നനഞ്ഞിരുന്നില്ല. ഇതെല്ലാം തന്നെ ആത്മഹത്യക്കുറിപ്പ് വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണെന്നും ജിഷ്ണുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.കേസ് സി.ബി.ഐയ്ക്കു വിടണമെന്നാണ് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ച ഡി.വൈ.എസ്.പി ബിജു.കെ സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു.
https://www.facebook.com/Malayalivartha

























