മലയാളി ദമ്പതികള്‍ക്ക് മതത്തിന്റെ പേരില്‍ ആക്ഷേപം

മലയാളി ദമ്പതിള്‍ക്ക് മതത്തിന്റെ പേരില്‍ ആക്ഷേപം. ബംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കരാണ് തിരുവനന്തപുരം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഷഫീഖ് സുബൈദ ഹക്കീമിനെയും പങ്കാളി ഗവേഷക വിദ്യാര്‍ഥിനിയുമായ ഡിവി ദിവ്യയെയും മതത്തിന്റെ പേരില്‍ ആക്ഷേപിച്ചത്.
ബംഗളുരുവിലെ നിയമ സര്‍വ്വകലാശാലയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. ബിഎംടിസി ബസ് സ്റ്റാന്റിനു സമീപത്തെ ഒലിവ് റെസിഡന്‍സി എന്ന ഹോട്ടലിലാണ് ഇരുവരും മുറിയെടുക്കാനായി പോയത്. എന്നാല്‍, ഒരു മുസ്ലിമിനും ഹിന്ദുവിനും ഒരുമിച്ച് മുറിയില്ലെന്നു പറഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ റൂം നല്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല ആക്ഷേപിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഷഫീഖ്
ആദ്യം അവര്‍ എന്റേന്നു ഐഡി വാങ്ങി. ഞാന്‍ കൊടുത്തു. പിന്നെ ദിവ്യയുടേത് വേണമെന്ന് പറഞ്ഞ് രെജിറ്റെര്‍ബൂക്ക് തുറന്നു. ഐഡികിട്ട് പേരു എഴുതാന്‍ പോയ അയള്‍ പെട്ടെന്ന് രണ്ട് കാര്‍ഡും മാറി മാറി അന്തം വിട്ട് നോക്കി. 'നിങ്ങക്കെങ്ങനെ റൂം തരും?' 'അതെന്താ തന്നാല്‍?' എന്ന് ഞാന്‍. 'നിങ്ങളുടെ നെയിം ഷഫീക്കും ദിവ്യയുമല്ലെ?' അയാള്‍. 'അതിനു??' എന്ന് ദിവ്യ.
'മുസ്ലീമിനും ഹിന്ദുവിനും ഒരുമിച്ച് റൂം തരാന്‍ പറ്റില്ല'. ഇതു കേട്ട് നിയന്ത്രണം പോയി ഞാനും ദിവ്യയും. 'അതെന്താ തന്നാല്‍??' നഗവല്ലി സ്‌റ്റൈലില്‍ ഞാനും ദിവ്യയും. നിങ്ങക്കിവിടെ റൂമില്ല എന്നയാളും. 'ഭ താനൊരു മനുഷ്യനാണോടൊ? താന്‍ പോലീസിനെ വിളി. ത്ഭൂ..' എന്നു ദിവ്യ. കൂടെയുണ്ടായിരുന്ന ഓട്ടോരിക്ഷക്കാരന്‍ ഒരു മുസ്ലീം ആയിരുന്നു. പാവം അയാള്‍ ആകെ പേടിച്ചു. സീന്‍ കോണ്ട്രാ… അയാള്‍ ഞങ്ങളെ വലിച്ച് ഓട്ടോയിലേക്ക് കൊണ്ട് പോയി. ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു. അല്ലാതെന്ത് ചെയ്യാന്‍??
പ്രാക്ടീസിങ് മുസ്ലിം അല്ല എന്ന പ്രിവിലെജും സൗകര്യോം അത്യാവശ്യത്തിനു ലഭിച്ചതുകൊണ്ട് വാസ്ത്തവത്തില്‍ മനുഷ്യസംഗമമൊഴികെ അതികം നിസഹായനായി നില്‍ക്കേണ്ടി വന്നിട്ടില്ല; മുസ്ലീം ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെട്ടോഴൊക്കെ. വാസ്തവത്തില്‍ ഇരു മതം എന്നതിനേക്കാള്‍ മുസ്ലീം ആയ പുരുഷനോട് ഹിന്ദു സ്ത്രീയെങ്ങനെ എന്നതായിരുന്നു അയാള്‍ടെ പ്രശ്‌നമെന്ന് ഓരോ പരിഭത്തിലും നോട്ടത്തിലും അയാള്‍ പ്രകടിപ്പിച്ചിരുന്നു.ഒരു സാധാരണ തൊഴിലാളി. അതിനു ശേഷം ഞാനും ദിവ്യയും സംസാരിച്ചത് മൊത്തം അയാളുടെ ആ ശരീരഭാഷയെ കുറിച്ചായിരുന്നു. ഭയം വെറുപ്പ് ഒക്കെ.
എന്താണു മനുഷ്യരിങ്ങനെ ക്രൂരബോധത്തിലാകുന്നത്. നമ്മളൊക്കെ ഈ കാണുന്നതൊക്കെ എത്രയോ ചെറുത് ല്ലെ. ഇതിന്റെ എത്രയോ വലിയ മുഖങ്ങളാണു ചുറ്റിലും! ഇരു മതങ്ങളില്‍ പെട്ട മനുഷ്യരോടൊക്കെ അവരുടെ ഒത്തുചേര്‍ന്നുള്ള ജീവിതത്തോടൊക്കെ എത്രമാത്രം വെറുപ്പാണിവര്‍ വെച്ചുപുലര്‍ത്തുന്നത്?? ഓര്‍മയുണ്ടൊ ചുമ്പനസമരത്തില്‍ മാവോയിസ്റ്റ് എന്നവാര്‍ത്തയില്‍ ജമാ അത്ത് ഇസ്ലാമി മാനേജ്‌മെന്റിന്റെ കീഴിലുള്ള മാധ്യമം 'ഇരു മതവിഭാഗത്തില്‍ പെട്ടവര്‍' എന്ന് ഞങ്ങളെ വിശേഷിപ്പിച്ചത്? മുസ്ലീം ആയിരിക്കുക, വിശ്വാസിയല്ലാതിരിക്കുക, ഏതെല്ലാം അപകടകരമായ തിരഞ്ഞെടുപ്പുകളുലാണു നമ്മള്‍ വന്നുപെട്ടിരിക്കുന്നത് ല്ലെ? മാധ്യമം ഇപ്പോഴും അതില്‍ മറുപടി പറഞ്ഞിട്ടില്ല, ചില അനുഭാവികള്‍അത്ഭുതംകൂറിയിട്ടുള്ളതല്ലാതെ.
https://www.facebook.com/Malayalivartha

























