Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപിനെ പുറത്താക്കി അമ്മ

11 JULY 2017 02:04 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാസംഘടനകള്‍ കൈവിടുന്നു. ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും പുറത്താക്കിയതിന് പിന്നാലെ അമ്മയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ സസ്‌പേന്റ് ചെയ്തു. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി, പൃഥ്വിരാജ്, രമ്യ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിനാലാണ് നടപടി.

ദിലീപിനെ പുറത്താക്കി ചെയ്തുകൊണ്ടുള്ള അമ്മയുടെ നടപടി മമ്മൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഇതു വ്യക്തമാക്കി ഒരു പേജുള്ള പത്രക്കുറിപ്പ് അമ്മയുടെ അവയ്‌ലബിള്‍ യോഗത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കി. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ ദിലീപിനെ പുറത്താക്കണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും രമ്യാ നമ്പീശനും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മ യോഗത്തില്‍ ദിലീപിനെ ന്യായീകരിച്ചവരെല്ലാം ഇന്ന് ദിലീപിനെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ പനമ്പള്ളിയിലെ വീട്ടിലാണ് യോഗം ചേര്‍ന്നത്.

അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രഥമിക ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നു. ആക്രമിക്കപ്പെട്ട സഹോദരി കൂടിയായ നടിക്കൊപ്പം മാത്രമായിരിക്കും ഇനി സംഘടന. ആക്രമിക്കപ്പെട്ട സഹോദരിക്ക് വീണ്ടും വേദനയുണ്ടാകുന്ന പരാമര്‍ശം നടത്തിയതില്‍ അമ്മ ഖേദപ്രകടനം നടത്തുന്നു. സഹോദരിക്ക് എല്ലാ പിന്തുണയും നിയമസഹായവും നല്‍കും. അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസിനും മാധ്യമങ്ങള്‍ക്കും നന്ദിയും അറിയിക്കുന്നതായും കത്തില്‍ പറയുന്നു.

അമ്മയില്‍ നിന്ന് പുറത്താക്കിയ വിവരം താരങ്ങള്‍ പുറത്തുവന്ന് വ്യക്തമാക്കി. കൂടുതല്‍ നടപടി സ്വീകരിക്കാന്‍ അമ്മയുടെ വിപുലമായ യോഗം വൈകാതെ ചേരുമെന്ന് ജനറല്‍ സെക്രട്ടറി മമ്മൂട്ടി വ്യക്തമാക്കി. ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ ഇതുവരെ നിന്നത്. ഇനിയും അമ്മ അവര്‍ക്ക് പിന്തുണ നല്‍കും. കഴിഞ്ഞ യോഗത്തില്‍ യാദൃശ്ചികമായി നടന്ന അനിഷ്ട സംഭവങ്ങളില്‍ അമ്മ ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരം ക്രിമിനലുകള്‍ ഉള്ളത് പ്രശ്‌നമാണ്. എന്നാല്‍ ഒരു സംഘടനയെന്ന നിലയില്‍ എല്ലാവരേയും സൂക്ഷ്മ പരിശോധന നടത്താന്‍ കഴിയില്ല. അമ്മ എക്‌സിക്യൂട്ടീവീല്‍ അഴിച്ചുപണി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കും. ഇന്നസെന്റിനെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ പിന്നയല്ലേ, നടന്നതിനൊക്കെ മാപ്പ് ചോദിച്ചതല്ലേന്നും മമ്മൂട്ടി പ്രതികരിച്ചു. ഇന്നസെന്റ് ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ ആയതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മമ്മൂട്ടി അറിയിച്ചു.

ദിലീപിനെ നേരത്തെ സംവിധായകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും നിര്‍മ്മതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനിടെ ദിലീപിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച വിതരണക്കാരുടെ സംഘടനയില്‍ നിന്ന് ഇതുവരെ പുറത്താക്കിയിട്ടില്ല. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ യോഗം ചേരുന്നുണ്ടെങ്കിലും ജി.എസ്.ടിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന നിലപാടാണ് അറിയിച്ചത്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (10 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (24 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (33 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (42 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (4 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 hours ago)

Malayali Vartha Recommends