ലിഫ്റ്റ് ശരിയാണോ; ചാനലുകാരെ വെട്ടിച്ചു കടക്കാനാണെന്ന് ദിലീപ് !!

നഗരത്തിലെ ഗരുഡ ഹോട്ടലിലെ 801ാം നമ്പര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജീവനക്കാരോട് ദിലീപിന്റെ ഒരു ചോദ്യം. ഈ രണ്ടു ലിഫ്റ്റുകളില്‍ കറക്ടായി വര്‍ക്കു ചെയ്യുന്നത് ഏതാ ചാനലുകാരെ വെട്ടിച്ചു കടക്കാനാ! ജീവനക്കാര്‍ കേട്ടു നിന്നതല്ലാതെ പ്രതികരിച്ചില്ല വ്യാഴാഴ്ച രാവിലെ 11.30 നാണ് ദിലീപുമായി പോലീസ് സംഘം ഹോട്ടല്‍ ഗരുഡയിലെത്തിയത്. എട്ടാം നിലയിലേയ്ക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത്. ലിഫ്റ്റ് രണ്ടും തുറന്ന് തയ്യാറാക്കി നിര്‍ത്തിയിരുന്നു.
ആദ്യം വലത്തെ ലിഫ്റ്റില്‍ സംഘം കയറി. പക്ഷെ പകുതി അടഞ്ഞ് നിശ്ചലമായി. ഈ സമയമത്രയും ചാനല്‍ ക്യാമറാമാന്മാരും പത്ര ഫോട്ടോഗ്രാഫര്‍മാരും ദൃശ്യങ്ങള്‍ പകര്‍ത്തി. ഉടന്‍ തന്നെ ദിലീപുമായി പോലീസ് അടുത്ത ലിഫ്റ്റില്‍ കയറി മുകളിലേയ്ക്കു പോയി. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇവിടെ താമസിച്ചിരുന്നത്. ആദ്യം 802ാം നമ്പര്‍ മുറിയിലേക്കു കൊണ്ടുപോയി. 2016 സെപ്റ്റംബര്‍ 11 ന് ഈ മുറിയിലാണ് താമസിച്ചത്.
അവിടെ നിന്ന് പുറത്തിറങ്ങി. 801 ന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഇതിലും താമസിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിനോടു പറയുന്നതു കേട്ടു. 2016 സെപ്റ്റംബര്‍ 10 മുതല്‍ 19 വരെ ഇതിലായിരുന്നു താമസം. ഈ മുറിയിലെ തെളിവെടുപ്പും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ഏതാണെന്ന് ജീവനക്കാരോട് തിരക്കിയത്.
15 മിനിട്ട് കൊണ്ട് തെളിവെടുപ്പു പൂര്‍ത്തിയാക്കി ഷൂട്ടിങ് ലൊക്കേഷനിലായിരുന്ന ടെന്നീസ് ക്ലബ്ബിലേയ്ക്ക് പ്രതിയുമായി പോലീസ് പോയി. പോകുന്ന വഴി നാട്ടുകാരെ നോക്കി കൈവീശുന്നതും കണ്ടു. ഗരുഡയിലെത്തുംമുമ്പ് ഹോട്ടല്‍ ജോയ് പാലസിലും തെളിവെടുത്തു. ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല.
https://www.facebook.com/Malayalivartha

























