കണ്ണൂരില്‍ നഴ്‌സിങ് സമരം ശക്തമാകുന്നു; ഇന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച്

കണ്ണൂര്‍ ജില്ലയിലെ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സമരത്തിന് പരിഹാരമായില്ല. നഴ്‌സുമാരുടെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവിനെതിരെയാണ് പ്രതിഷേധം.
വിദ്യാര്‍ഥികളുമായി കലക്ടര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച നഴ്‌സിങ് വിദ്യാര്‍ഥികളുടെ സമരം മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളും ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ കലക്ടര്‍ തയാറായിട്ടില്ല.
വിദ്യാര്‍ഥികളുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി കലക്ടറേറ്റിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. രക്ഷിതാക്കളുടെ പിന്തുണയും സമരത്തിനുണ്ട്.
https://www.facebook.com/Malayalivartha




















