ഭൂമി കയ്യേറ്റം: മമ്മൂട്ടിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതിയുമായി പായ്ച്ചിറ നവാസ്

നടന്‍ മമ്മൂട്ടിക്കെതിരെ ഭൂമി കയ്യേറ്റത്തിന് റവന്യൂമന്ത്രിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് മന്ത്രിക്ക് പരാതി നല്‍കിയത്.
മമ്മൂട്ടിക്ക് എറണാകുളം ജില്ലയില്‍ ആറ് സെന്റ് ഭൂമി അനുവദിച്ചതില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഇതിന് പുറമെ ചിലവന്നൂരില്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് 17 സെന്റ് ഭൂമി കായല്‍ പുറമ്പോക്ക് കയ്യേറിയതിനെ കുറിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























