Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

പിച്ചവച്ചു നടന്ന വീട്ടുമുറ്റത്ത് കൊച്ചു കിരണിന് കുഴിമാടം: അവസാനമായി പൊന്നുമോനെ കാണാന്‍ അച്ഛന്‍ അലമുറയിട്ടു, നാടൊന്നടങ്കം കണ്ണീരോടെ...

20 JULY 2017 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

പിച്ചവച്ചു നടന്ന ഒറ്റമുറി വീടിനു മുന്നിലെ ഇത്തിരിവട്ടത്തില്‍ എട്ടുവയസ്സുകാരന്‍ കിരണ്‍കുമാറിനു കുഴിമാടമൊരുങ്ങി. കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ടു മരിച്ച വിളവൂര്‍ക്കല്‍ നാലാംകല്ല് പ്ലാങ്കോട്ടുമുകള്‍ മേലെപുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍-ബിന്ദു ദമ്പതികളുടെ മകന്‍ കിരണ്‍കുമാറിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്‌കരിച്ചു. വീട്ടുവളപ്പിലാണു ചടങ്ങുകള്‍ നടന്നത്.
ബന്ധുക്കളായി അധികമാരുമില്ലെങ്കിലും നാടൊന്നടങ്കം യാത്രാമൊഴിയേകാന്‍ ആ കൊച്ചുവീട്ടില്‍ എത്തിയിരുന്നു. അവസാനമായി പൊന്നുമകനെ ഒരു നോക്കു കാണാന്‍ പിതാവ് കൃഷ്ണകുമാര്‍ അലമുറയിട്ടു.
പൊന്നുമോനെ കിടത്തിയിരുന്ന പെട്ടിയില്‍ കെട്ടിപ്പിടിച്ച് അയാള്‍ നിലവിളിച്ചു. ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. അലമുറയിട്ട് കരയുമ്പോഴും മൂത്തമകന്‍ അഭിലാഷിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നു.

മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം പതിനൊന്നരയോടെ അമ്മൂമ്മ ശ്യാമള വാടകയ്ക്കു താമസിക്കുന്ന ശാന്തുംമൂലയിലെ വീട്ടില്‍ എത്തിച്ചു.

കിരണ്‍കുമാര്‍ പഠിച്ചിരുന്ന മലയിന്‍കീഴ് എല്‍പി ബോയ്‌സ് സ്‌കൂളിലെ അധികൃതരും ജനപ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തുടര്‍ന്നാണു മൃതദേഹം വിളവൂര്‍ക്കലിലേക്കു കൊണ്ടുപോയത്. 


ചൊവ്വാഴ്ചയാണ് വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവ് കൃഷ്ണകുമാര്‍ ഇറക്കിയ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പെട്ടു മൂന്നാംക്ലാസുകാരനായ കിരണ്‍കുമാര്‍ മരിച്ചത്.  

അടുക്കളയില്‍ മാറ്റിസ്ഥാപിക്കുന്നതിനായി വീടിനു പുറത്ത് അരകല്ലു വച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് കൃഷ്ണകുമാര്‍ ഇളക്കുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ ഒറ്റയ്ക്കാണു ജോലി ചെയ്തിരുന്നത്. നാലടി ഉയരത്തില്‍ ഇരുന്ന സ്ലാബ് തടികള്‍ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തു നിന്ന മകന്റെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു.

അടിയില്‍പെട്ടു നിലവിളിച്ച കിരണിനെ കൃഷ്ണകുമാറും വീട്ടിലുണ്ടായിരുന്ന അമ്മ സിന്ധുവും സഹോദരന്‍ അഭിലാഷും(ഒന്‍പത്) ചേര്‍ന്നു പുറത്തെടുത്തു. തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. പ്രധാന റോഡില്‍നിന്ന് അല്‍പം മാറി ഉയരത്തിലാണു വീട്. ആശുപത്രിയിലെത്തിക്കാന്‍ വാഹനത്തിനായി രക്തം വാര്‍ന്ന മകന്റെ ശരീരവുമായി പിതാവ് ഇടുങ്ങിയ വഴിയിലൂടെ ഓടി.

ഒടുവില്‍ കിട്ടിയ വാഹനത്തില്‍ കയറി മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ആ അച്ഛന്റെയും അമ്മയുടെയും നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. കുഞ്ഞനുജനെ കാണണമെന്നു പറഞ്ഞു മൂത്തമകന്റെ നിലവിളി അച്ഛനേയും അമ്മയേയും തളര്‍ത്തി.

മകന്‍ സ്‌കൂളില്‍ പോണില്ല എന്നു പറഞ്ഞപ്പോള്‍ ഇത്രയും വലിയ ഒരു ദുരന്തത്തിനാണെന്നു ആരും കരുതിയില്ല. ചേട്ടന്‍ സ്‌കൂളില്‍ പോണില്ലല്ലോ അതുകൊണ്ടു ഞാനും പോണില്ല അതു മൂന്നാം ക്ലാസുകാരന്‍ കിരണ്‍കുമാറിന്റെ എന്നെന്നേക്കുമായുള്ള അവധിയാകുമെന്ന് ആരും കരുതിയില്ല. അമ്മൂമ്മ ശ്യാമളയോടൊപ്പം മലയിന്‍കീഴ് ശാന്തംമൂലയിലുള്ള വീട്ടാണു കിരണ്‍കുമാറും സഹോദരന്‍ അഭിലാഷും നില്‍ക്കുന്നത്. സാധാരണ രണ്ടുപേരും ഒരുമിച്ച് അവിടെ നിന്നാണ് സ്‌കൂളില്‍ പോകുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അമ്മ ബിന്ദു വിളവൂര്‍ക്കല്‍ നാലാംകല്ല് പ്ലാങ്കോട്ടുമുകളിലെ വീട്ടിലേക്കു മക്കളെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.

പനിയായതിനാല്‍ അഭിലാഷിനെ ഇന്നലെ സ്‌കൂളില്‍ അയച്ചില്ല. ചേട്ടന്‍ പോകാത്തതിനാല്‍ ഞാനും പോണില്ലെന്നു പറഞ്ഞ് കിരണ്‍ വാശി പിടിച്ചു. ഒടുവില്‍ വീട്ടുകാര്‍ അതിനു വഴങ്ങി. അങ്ങനെയാണ് അച്ഛനെ ചുറ്റിപ്പറ്റി അവന്‍ നടന്നത്.

ജോലി ചെയ്യുന്നതിനിടയില്‍ പൊന്നുമകന്‍ നില്‍ക്കുന്നതു ശ്രദ്ധിച്ചില്ലെന്നു പറയുമ്പോള്‍ കൃഷ്ണകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപകടം നടന്ന വീടിനരികില്‍ നിന്നാണ് ആ പിതാവ് വേദനയോടെ പോലീസിനു മൊഴി നല്‍കിയത്

മകനെ എടുത്തു കൊണ്ടോടുമ്പോള്‍ പറ്റിയ രക്തക്കറ ഉടുപ്പിലും കയ്യിലും അപ്പോഴും മാഞ്ഞിരുന്നില്ല. ഷീറ്റും പ്ലാസ്റ്റിക് കവറുകളും മേഞ്ഞ ഒറ്റമുറി വീട്ടില്‍ ദുരന്തമറിഞ്ഞെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 minute ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (5 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (13 minutes ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (19 minutes ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (28 minutes ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (32 minutes ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (41 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (52 minutes ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (1 hour ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (1 hour ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (1 hour ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (1 hour ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (2 hours ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (2 hours ago)

Malayali Vartha Recommends