Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

മരണത്തിനു മുന്നില്‍ പോലും പതറിയില്ല എന്റെ അച്ചു', ഹൃദയം തൊടും ഭാര്യയെക്കുറിച്ചുള്ള ഈ കുറിപ്പ്

20 JULY 2017 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

കാന്‍സറിനെ പുച്ഛിച്ച് കടന്നുപോയ തന്റെ ധീരയായ ഭാര്യയെക്കുറിച്ച് ഭര്‍ത്താവ് പറയുന്നു. കാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്‍ത്താവ് എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റാണ് വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. കാന്‍സര്‍ എന്ന രോഗം ആണെന്നറിഞ്ഞിട്ടുപോലും മാനസികധൈര്യം വിടാതെ മരണം വരെ പോരാടിയ ഭാര്യയെക്കുറിച്ച് പട്ടാമ്പി സ്വദേശിയായ രമേഷ് കുമാര്‍ എന്ന യുവാവാണ് ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്. 
കാന്‍സറിനു തന്റെ ശരീരത്തെ മാത്രമേ തളര്‍ത്താനാവൂ, മനസിനെ തളര്‍ത്താന്‍ പതിനായിരം വട്ടം ശ്രമിച്ചാലും നടക്കില്ലെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞയാളായിരുന്നു തന്റെ അച്ചുവെന്ന് രമേഷ് പറയുന്നു. ഒരു പുറംവേദനയുടെ രൂപത്തിലായിരുന്നു രമേഷിന്റെ ഭാര്യയ്ക്ക് കാന്‍സര്‍ പിടിപെട്ടത്. പിന്നീട് ഏറെ ചികില്‍സിച്ചെങ്കിലും അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു. അതിനു മുമ്പ് കീമോതെറാപ്പിയുടെ നാളുകളിലൊന്നില്‍ വേദന കടിച്ചമര്‍ത്തി അവള്‍ പറഞ്ഞ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു രമേഷ്. മറ്റൊന്നുമല്ല സച്ചിനെ കാണണമെന്ന ആഗ്രഹമായിരുന്നു അത്. 
കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി നടക്കുന്ന സമയത്ത് പോകണമെന്ന ആശിച്ച അച്ചുവിന്റെ മനസ്സിനെ രമേഷ് തളര്‍ത്തിയില്ല. സുഹൃത്തുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമൊക്കെ സഹായത്തോടെ, രോഗം ഗുരുതരമായി ബാധിച്ച അവസ്ഥയിലും ഭാര്യയുടെ ആഗ്രഹം സാധിച്ചുനല്‍കി. അന്ന് സ്‌റ്റേഡിയത്തിനു പുറത്തു വച്ചെടുത്ത ഫോട്ടോ സഹിതമാണ് രമേഷ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. രമേഷിന്റെ ഫെയ്‌സ്ബുക്‌ േപാസ്റ്റിലേക്ക്...
''എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളില്‍ ഒന്നാണ് ഇത്. സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാന്‍സര്‍ എന്ന ശത്രുവിനോട് 'നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയേ തളര്‍ത്താന്‍പറ്റൂ എന്റെ മനസിനെ തളര്‍ത്താന്‍ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്' ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന്റെ മുന്നില്‍ നിന്ന് ഞാന്‍ എടുത്ത സെല്‍ഫി. ഐ.എസ്.എല്‍ പോരാട്ടം കൊച്ചിയില്‍ നടക്കുന്ന സമയം ബ്‌ളാസ്‌റ്റേഴ്‌സിന്റെ കളിയുടെ ദിവസം സച്ചിന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ എന്നോട് അവള്‍ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാന്‍ പോണം എന്ന്. പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കന്‍ഡ് ലൈന്‍ കീമോതെറാപ്പി വീണ്ടും തുടങ്ങി. നിര്‍ഭാഗ്യവശാല്‍ സച്ചിന്‍ വരുന്നതിനു നാലു ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്‌ളാസ്‌റ്റേഴ്‌സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു .......
ഇനിയിപ്പോ സച്ചിനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലേ ?......അസുഖം അവസാന സ്‌റ്റേജില്‍ ആണെന്ന് എനിക്കും അവള്‍ക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കല്‍ ആവാം എന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാന്‍ എന്ന്....ഏറ്റവും അപകടം പിടിച്ച ഏര്‍പ്പാടാണ്, പക്ഷെ എനിക്കപ്പോള്‍ അതാണ് ശരി എന്ന് തോന്നി.....അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു 'ജനിച്ചാല്‍ നമ്മളൊക്കെ ഒരുനാള്‍ മരിക്കും അതിനെക്കുറിച്ചോര്‍ത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കില്‍ ഒരുദിവസം രാജാവിനെപ്പോലെ ....'എന്നെ കൊണ്ട് പോകാന്‍ ധൈര്യം ഉണ്ടോ എന്ന് ....ഞാന്‍ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാന്‍ ഇപ്പോള്‍ വരാം എന്ന് .... നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക്.
സ്‌റ്റേഡിയത്തില്‍ കൂടെ നില്‍ക്കാന്‍ നാലുപേരെ ഏര്‍പ്പാടാക്കി ടിക്കറ്റ് എടുത്തു. അടിയന്തിര സാഹചര്യത്തില്‍ പുറത്തിറങ്ങാനുള്ള വഴികള്‍, ഹോസ്പിറ്റല്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മനസിലാക്കി... തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ നമ്മള്‍ നാളെ കളികാണാന്‍ പോകും അല്ലെ? എനിക്കറിയാം എല്ലാം ഒപ്പിച്ചാണ് വരവെന്ന്.... കീമോയുടെ ക്ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. പിറ്റേന്ന് ഞങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക്.. നിഴലുപോലെ കൂട്ടുകാര്‍, സപ്പോര്‍ട്ട് തന്നു കേരളപോലീസ്, സ്‌റ്റേഡിയത്തിലെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്... ഒടുവില്‍ പതിനായിരങ്ങളുടെ നടുവില്‍ നടുവില്‍ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈല്‍ വാങ്ങി ഫഌഷ് ലൈറ്റ് മിന്നിച്ചു ആര്‍ത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച..... 
അന്നായിരുന്നു അവളെ കാണാന്‍ ഏറ്റവും സൗന്ദര്യം.....ബ്ലാസ്‌റ്റേഴ്‌സ്.. സച്ചിന്‍... ആര്‍പ്പുവിളികള്‍ക്കിടയില്‍ എല്ലാ വേദനകളും മറന്നു ഞങ്ങള്‍.........ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ചു കളി കണ്ട ആള്‍ എന്റെ അച്ചു മാത്രമായിരിക്കും. അച്ചുവെന്നാല്‍ അതാണ് കടുത്ത പ്രതിസന്ധിയിലും.. മരണത്തിന്റെ മുന്നില്‍പോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കേണ്ടത്തന്നെയാണ്...കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള്‍ യാത്രയായത് ....'പ്രതിസന്ധികള്‍ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം .......ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത്, പരമാവധി ആസ്വദിക്കുക. ....എല്ലാവര്‍ക്കും നല്ലതേ വരൂ ...........'

'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 minutes ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (12 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (37 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (1 hour ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (1 hour ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (2 hours ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (2 hours ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

Malayali Vartha Recommends