ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശിലെ രാംപുരില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. സംഭവം നടക്കുമ്പോള്‍ ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
റെകോംഗ് പിയോയില്‍ നിന്ന് സോളനിലേക്ക് പോയ ബസാണ് 9.15 ഓടെ അപകടത്തില്‍പെട്ടത്. നാലു പേരെ പരുക്കുകളോടെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രദേശിക ഭരണകൂടവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























