ഓസ്‌ട്രേലിയെ തച്ചുടച്ച് ഇന്ത്യ...ഹര്‍മന്‍പ്രീതിന് സൂപ്പര്‍ സെഞ്ചുറി; ഇന്ത്യ ഫൈനലില്‍

ബോളര്‍മാരെ നിലം തൊടാത്ത പറത്തിയ ഇന്നിങ്‌സുമായി ഹര്‍മന്‍പ്രീത് കൗര്‍ കളം നിറഞ്ഞപ്പോള്‍ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ അനായാസ ജയത്തോടെ ഇന്ത്യ ഫൈനലില്‍. സ്‌കോര്‍: ഇന്ത്യ– 42 ഓവറില്‍ നാലിന് 281. ഓസ്‌ട്രേലിയ– 40.1 ഓവറില്‍ 245നു പുറത്ത്. 115 പന്തില്‍ 171 റണ്‍സുമായി മൂന്നാം സെഞ്ചുറി നേടിയ കൗര്‍ പുറത്താകാതെ നിന്നു. ഇന്ത്യ–ഇംഗ്ലണ്ട് ഫൈനല്‍ ഞായറാഴ്ച നടക്കും.
ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കൗര്‍ കുറിച്ചത്. ഏകദിനത്തില്‍ ഇന്ത്യാക്കാരിയുടെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും. ദീപ്തി ശര്‍മ്മയുടെ 188 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 20 ഫോറുകളും ഏഴു സിക്‌സുകളും നേടിയ കൗര്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന വനിതാ ലോകറെക്കോര്‍ഡും സ്വന്തമാക്കി. എലിസ് വില്ലാനി (58 പന്തില്‍ 71), അലക്‌സ് ബ്ലാക്ക്‌വെല്‍ (56 പന്തില്‍ 90) എന്നിവരുടെ ഇന്നിങ്‌സുകളില്‍ ഓസീസ് പൊരുതിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ എത്തിപിടിക്കാനായില്ല.
https://www.facebook.com/Malayalivartha
























