സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അറസ്റ്റില്‍

കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ നിര്‍ണ്ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് പ്രതീഷ് ചാക്കോയുടെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യം നല്‍കി വിട്ടയച്ചു
ഇന്നലെ രാവിലെ 10.15 ഓടെ ആലുവ പോലീസ് ക്ലബിലേയ്ക്ക് ചോദ്യം ചെയ്യാനായി പ്രതീഷ് ചാക്കോയെ വിളിച്ചു വരുത്തിയതിനു ശേഷമാണ് തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇന്നലെ തീര്‍പ്പുണ്ടാക്കിയ കോടതി പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്ന് സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടി പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു
https://www.facebook.com/Malayalivartha
























