Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

മെഡിക്കല്‍ കോഴവിവാദം; ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്, വിജിലന്‍സ്, ബിജെപി നേതാക്കളുടെ മൊഴിയെടുക്കും , ആര്‍.എസ് വിനോദിനെ പുറത്താക്കി

22 JULY 2017 01:19 PM IST
മലയാളി വാര്‍ത്ത

നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍.എസ് വിനോദിനെ ബിജെപി പുറത്താക്കി. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍.എസ് വിനോദ്. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും സംസ്ഥാനനേതൃത്വം അവശ്യപ്പെട്ടു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ആര്‍.എസ് വിനോദ്. 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് (ശനിയാഴ്ച)ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് വിനോദിനെതിരെ നേതൃത്വം നടപടിയെടുത്തത്. ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും മൊഴി ലഭിച്ചിരുന്നു. അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോഴവിവാദത്തില്‍ വിജിലന്‍സ് ആരോപണവിധേയരായ ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. പരാതിക്കാരനില്‍ നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാകും ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്തുക. അതേസമയം ആരോപണത്തിലെ വിജിലന്‍സ് അന്വേഷണത്തിന്റെ സാധുതയെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യുന്നു

കോഴവിവാദത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് വിജിലന്‍സ് തീരുമാനം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന പണമിടപാടായതിനാല്‍ വിജിലന്‍സ് പരിധിക്കുള്ളില്‍ നിന്നു എങ്ങനെ അന്വേഷിക്കാനാകും എന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷമാകും മറ്റു ഏജന്‍സികളുടെ സഹായം അന്വേഷണത്തില്‍ തേടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിശദമായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനും നല്‍കും. ഇത് ലഭിച്ചതിനുശേഷമാകും മറ്റ് ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുക. അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പരാതികള്‍ സര്‍ക്കാരിനു കിട്ടിയിട്ടുണ്ട്.

അതേസമയം വിജിലന്‍സ് അന്വേഷണത്തിന്റെ സാധുതയെ തന്നെ ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്തതും സര്‍ക്കാരിനു നഷ്ടം വരാത്തതുമായ ആരോപണത്തില്‍ എങ്ങനെ വിജിലന്‍സ് അന്വേഷണം സാധ്യമാകുമെന്നാണ് നേതാക്കളുടെ വാദം

അതിനിടെ ബിജെപിയിലെ മെഡിക്കല്‍ കോഴ വിവാദത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഘടകത്തോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ മറുപടി കിട്ടിയശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജെ.പി.നഡ്ഡ പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ ആരോപണം സംസ്ഥാന ബിജെപി നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാക്കുന്നു.

അതിനിടെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷണന്റെ റിപ്പോര്‍ട്ട് എങ്ങനെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയെന്ന കാര്യം സംസ്ഥാന നേതൃത്വം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍്ട്ട് സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് നേതൃത്വം സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത്. വാട്‌സാപ്പിലൂടേയോ മെയില്‍ ആയോ ആണ് റിപ്പോര്‍ട്ട് പുറത്തു പോയതെന്ന അനുമാനത്തിലാണ് അന്വേഷണം.

സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി ഇരുവിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തെറ്റായ സംസ്ഥാന നേതൃത്വത്തിന്റെ നയം കാരണമാണ് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും സംസ്ഥാന നേതാക്കള്‍ക്ക് ഒരു പദവിയും ലഭിക്കാത്തതിന് കാരണമെന്ന വിമര്‍ശനവും സംസ്ഥാനത്ത് അവര്‍ പ്രചരിപ്പിക്കുന്നു.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, കോഴ വിവാദം ബിജെപിയ്‌ക്കെതിരായ ആയുധമാക്കി മാറ്റും എന്നത് ഉറപ്പാണ്. പാര്‍്‌ലമെന്റ ചേരുന്ന സമയത്ത് തന്നെ ഈ രീതിയിലൊരു വിവാദം ഉണ്ടായതില്‍ കടുത്ത അമര്‍ഷമാണ് ബിജെപിയുടെ കേന്ദ്രനേതൃത്വത്തിനുള്ളത്. വ്യാഴാഴ്ച്ച ലോക്‌സഭയില്‍ എംബി രാജേഷും കെ.സി.വേണുഗോപാലും ചേര്‍ന്ന് വിഷയം ഉന്നയിച്ചപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയില്ല എന്ന് പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍.

കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്ര ഗുരുതരമായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. മെഡിക്കല്‍ കോഴയെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കുമ്മനം രാജശേഖരനോട് ആവശ്യപ്പെട്ടത്. തുടര്‍ ്ന്നാണ് കുമ്മനം ശ്രീശന്‍ മാസ്റ്റര്‍, എകെ നസീര്‍ എന്നിവരെ അംഗങ്ങളായുള്ള സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നതും ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നതും.

ഇന്ന് ചേരുന്ന ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം കോഴവിവാദത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയാവും എന്നാണ് കരുതപ്പെടുന്നത്. തനിക്ക് പറയാനുള്ളത് നാളത്തെ യോഗത്തില്‍ പറയുമെന്ന് എംടി രമേശ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ബിജെപിയില്‍ കേന്ദ്രം അഴിച്ചു പണി നടത്തുമെന്ന അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റം വൈകില്ല എന്ന പ്രതീക്ഷയാണ് ബിജെപിയിലെ വിവിധ ചേരികള്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രൂപ്പുകളും എതിര്‍വിഭാഗത്തിനെതിരെ പരാതികളുമായി കേന്ദ്രനേതൃത്വത്തിന് മുമ്പിലെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (2 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (3 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (4 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (4 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (4 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (4 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (4 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (5 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (5 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (5 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (5 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (6 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends