വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം. വിന്‍സെന്റ് എം.എല്‍എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍എ എം. വിന്‍സെന്റിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിനായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ആദ്യഘട്ട ചോദ്യംചെയ്യല്‍ എം.എല്‍.എ ഹോസ്റ്റലില്‍ നടന്നു.
പരാതിക്കാരിയായ വീട്ടമ്മയുമായി എം.വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് കോള്‍ രേഖകള്‍ വ്യക്തമാക്കുന്നു. അറസ്റ്റുണ്ടായാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിന്‍സെന്റ് തന്നെ നിലപാടെടുക്കട്ടെ എന്നാണ് പാര്‍ട്ടി തീരുമാനം. അതേസമയം മുന്‍കൂര്‍ ജാമ്യംതേടി എം. വിന്‍സെന്റ് എം.എല്‍.എ തിരുവനന്തപുരം ജില്ലാകോടതിയെ സമീപിച്ചു.
എം.വിന്‍സെന്റ് എംഎല്‍എ തന്നെ ഒന്നരവര്‍ഷമായി മാനസികമായും, ശാരീരികമായും പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായി വീട്ടമ്മ വെളിപ്പെടുത്തി. എംഎല്‍എ കടയില്‍ കയറി വന്ന് തന്റെ കയ്യില്‍ കയറിപ്പിടിച്ചുവെന്നും ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും യുവതി പറഞ്ഞു.
എംഎല്‍എ അപമര്യാദയായി ഇടപെട്ട കാര്യം പോലീസിനോടും മജിസ്‌ട്രേറ്റേേിനാടും പറഞ്ഞിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. തുണിയിട്ട് മുഖം മറച്ചാണ് പരാതിക്കാരിയായ വീട്ടമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം പരാതിക്കാരിയായ വീട്ടമ്മയും എം. വിന്‍സെന്റ് എംഎല്‍എ യും മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് കോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
വീട്ടമ്മ നേരത്തെ നല്‍കിയ പരാതിയില്‍ എം.എല്‍.എ തന്നെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടമ്മയും പല തവണ എം.എല്‍.എയെ വിളിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിരിക്കെ പരാതിക്കു പിന്നില്‍ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























