പിണറായി വിജയന്‍ തൊഴുന്ന (അങ്ങനെയുണ്ടെങ്കില്‍) അമ്പലമേതെന്ന് ചോദിക്കുകയാണ് കേരളം

പകര്‍ച്ച പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചിട്ടും ജി എസ്.റ്റിയുടെ മറവില്‍ സാധന വില റോക്കറ്റ് പോലെ കുതിച്ചിട്ടും പിണറായി സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. പണ്ടേ ദുര്‍ബലയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗര്‍ഭിണി കൂടിയാണ്. വിന്‍സെന്റാണ് ഇതിനൊക്കെ ഉത്തരവാദി എന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
എല്ലാ പ്രതിബന്ധങ്ങളും സര്‍ക്കാരിന് അനുകൂലമായി മാറുകയാണ്. ബി ജെ പി നേരിടുന്ന പ്രതിസന്ധി വിവരണാതീതമാണ്. കോഴ ആരോപണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പ്രതിസന്ധിയിലായി. നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്ക് വന്‍ തിരിച്ചടിയാണ് ഏറ്റത്. വിഷയത്തില്‍ മോദി നേരിട്ട് ഇടപെട്ടു എന്നാണ് വാര്‍ത്തകള്‍.
യു ഡി എഫിന് കനത്ത തിരിച്ചടിയാണ് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മുന്നണി വിടുമെന്ന സൂചന നിലനില്‍ക്കുമ്പോഴാണ് കോവളം എം എല്‍ എ ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ടത്. എം എല്‍ എ യെ ആര്‍ക്കും രക്ഷിക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. വിന്‍സെന്റിനെതിരെ ഐ ഗ്രൂപ്പ് ഗ്രൂപ്പ് അതിശക്തമായി രംഗത്തുണ്ട്. സര്‍ക്കാരിന്റെ ജന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുഡിഎഫിന് ചെറുവിരല്‍ അനക്കാന്‍ കഴിയുന്നില്ല. ഒരു പ്രകടനം നടത്താന്‍ പോലും പാര്‍ട്ടി അശക്തമാണ്. രാഷ്ട്രീയ പ്രചരണ യോഗങ്ങള്‍ക്കൊന്നും ജനങ്ങള്‍ വരുന്നില്ല. ആളുകള്‍ സര്‍ക്കാരിനു എതിരാണെങ്കിലും കോണ്‍ഗ്രസിനേക്കാള്‍ ഭേദമാണെന്ന് അഭിപ്രായം പറയുന്നു.
ബി ജെ പി വരുന്ന ലോകസഭാ തെരഞ്ഞടുപ്പോടെ കേരളചിത്രത്തില്‍ നിന്നും മായുന്നതിനാവശ്യമായ കുഴി സ്വയം കുഴിച്ചു. കോണ്‍ഗ്രസും ബിജെപിയും അപകടത്തിലാകുമ്പോള്‍ എല്‍ ഡി എഫിനൊന്നും സംഭവിക്കുന്നില്ല. ഇപ്പോള്‍ പോകും എന്ന മട്ടില്‍ നിന്ന സി പി ഐ പോലും കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് അവര്‍ വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യത്തെ പരമാവധി മുതലെടുക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും തകര്‍ച്ച നേട്ടമായി മാറുന്നത് എല്‍ ഡി എഫിന് മാത്രമാണ്.
സമാനമായ ലൈംഗികാപവാദത്തില്‍ അകപ്പെട്ട മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്തുകൊണ്ട് രാജിവച്ചില്ലെന്ന് ചോദിക്കാനുള്ള ഊര്‍ജം പോലും യു ഡി എഫിന് ഇല്ലാതെ പോയി. വിന്‍സെന്റിന്റെ രാജി എല്‍ ഡി എഫ് ആവശ്യപ്പെടുന്നതു കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha

























