കുറ്റം തെളിയുന്നത് വരെ എംഎല്‍എയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

പീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍. രാജി ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയുമാണ് രംഗത്തെത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫ് നേതാക്കള്‍ ഇത്തരം പീഡനത്തില്‍പ്പെടുമ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് കാണിച്ച് എംഎല്‍എയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എകെ ശശീന്ദ്രനും ജോസ് തെറ്റയിലും ആരോപണം ഉണ്ടായപ്പോള്‍ രാജിവെച്ചിരുന്നില്ല. ഇതാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്.
വിന്‍സെന്റ് രാജി വയ്ക്കണമെന്ന് വിഎസും ആവശ്യപ്പെട്ടു. പീഡനക്കേസിലെ പ്രതിയായി എംഎല്‍എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭയ്ക്ക് കളങ്കമാണെന്ന് വിഎസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. നിയമപരമായി രക്ഷ നേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























