Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യസഭാ തെരഞ്ഞെടുപ്പ്; യെച്ചൂരി മത്സരിക്കണം-വി.എസ്,മത്സരിക്കണ്ട-പിണറായി;എല്‍.ഡി.എഫില്‍ ഭിന്നത തുടരുന്നു

25 JULY 2017 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

രാജ്യസഭയിലേക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുന്നതിനെ തുറന്നെതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. യെച്ചൂരി വീണ്ടും മത്സരിക്കരുതെന്ന് പിണറായി അഭിപ്രായപ്പെട്ടു. യെച്ചൂരി മത്സരിച്ചാല്‍ അത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാകുമെന്നും പിണറായി പറഞ്ഞു. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം കേന്ദ്രകമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന്റെ നിലപാട് തള്ളിക്കൊണ്ടുള്ള ഒരു നിലപാട് പിണറായി കൈക്കൊണ്ടിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങള്‍ ലംഘിച്ച് യെച്ചൂരി വീണ്ടും മത്സരിക്കരുത്. രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്റ് അംഗമാകുന്നതിന് പാര്‍ട്ടി നയം അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വളരെയധികം ഉത്തരവാദിത്വമുണ്ട്. രാജ്യം മുഴുവന്‍ യാത്രകള്‍ ചെയ്യേണ്ടി വരും. അതിനാല്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയില്ല. അഭിമുഖത്തില്‍ പിണറായി വ്യക്തമാക്കുന്നു. തന്റെ മുന്‍കാല അനുഭവം വിശദീകരിച്ചാണ് ഇക്കാര്യം പിണറായി വ്യക്തമാക്കുന്നത്. 1998-ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടി വന്നതാണ് പിണറായി ചൂണ്ടിക്കാട്ടിയത്. രണ്ട് പദവികള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചിരുന്നില്ല. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ തനിക്ക് നീതിപുലര്‍ത്താന്‍ സാധിച്ചില്ല. സഭയില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നതില്‍ മാത്രം ഒതുങ്ങി എന്റെ റോള്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പൊളിറ്റ് ബ്യുറോ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതേസമയം, കേന്ദ്ര കമ്മിറ്റിയിലും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്രക്കമ്മറ്റിയില്‍ വോട്ടടെപ്പിനായി വാദിക്കാനാണ് ഇവരുടെ തീരുമാനം. കേന്ദ്രകമ്മറ്റിയില്‍ യെച്ചൂരിക്കുള്ള പിന്തുണ അനുകൂലമാക്കാനാണ് ബംഗാള്‍ ഘടത്തിന്റെ തീരുമാനം.

പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നത്. വിജയത്തിന് കോണ്‍ഗ്രസ് പിന്തുണ തേടേണ്ടി വരുന്നതാണ് യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് പിബിയെ എത്തിച്ചത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കേന്ദ്രകമ്മറ്റിയാണ് പരമോന്നത സമതിയെങ്കിലും യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രണ്ട് തടസങ്ങളാണ് കേന്ദ്രകമ്മറ്റിക്ക് മുന്നിലുള്ളത്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവും രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്ററി പദവി പാടില്ലെന്ന കീഴ്‌വഴക്കവും. ഈ കീഴ് വഴക്കം ലംഘിക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ താന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ് യെച്ചൂരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സന്ധ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (8 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (9 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (9 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (10 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (11 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends