Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂല തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

27 JULY 2017 01:02 PM IST
മലയാളി വാര്‍ത്ത

തോറ്റുകൊടുക്കാന്‍ മനസ്സില്ല ഞങ്ങള്‍ക്ക്. വില കൊടുത്തു വാങ്ങിയ  തീറാധാര ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇനി ഓഗസ്റ്റ് രണ്ടിന് കേസ് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതൃകക്ഷിയാണ് സര്‍ക്കാര്‍. മുന്‍ കേന്ദ്ര നിയമമന്ത്രിയും നിലവില്‍ എന്‍.ഡി.എ. ദേശീയ സമിതി അംഗവുമായ പി.സി. തോമസാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കേസില്‍ 7122016ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു. വിധിക്കെതിരേ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്ുവാന്‍ യതാമസിച്ചത് മാപ്പാക്കണമെന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. 76 ദിവസം വൈകിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി റിവ്യൂ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള വിലപ്പെട്ട രേഖകള്‍ വിവരാവകാശ നിയമം പ്രകാരം ലഭിക്കുന്നതില്‍ വന്ന കാലതാമസമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ താമസിച്ചതെന്ന് അഡ്വ. പി.സി. തോമസ് ബോധിപ്പിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റീസുമാരായ പി.എന്‍. രവീന്ദ്രന്‍, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 
റിവ്യൂ ഹര്‍ജി ഉടന്‍ തന്നെ കേള്‍ക്കണമെന്ന് പി.സി. തോമസ് ഇന്നലെ ആവശ്യപ്പെട്ടപ്പോള്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഇനിയും സാവകാശം വേണമെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് രഞ്ജിത് തമ്പാന്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം നല്‍കേണ്ട കാര്യമില്ലെന്നും തന്റെ കക്ഷി ഏറെ പണിപ്പെട്ടിട്ടാണെങ്കിലും രേഖകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും അതിനായി ഇനി സമയം കളയരുതെന്നുമാണ് പി.സി. തോമസ് ആവശ്യപ്പെട്ടത്. 40 വര്‍ഷമായി പീഡനം അനുഭവിക്കുന്ന കുടുംബത്തിന് ഇതുവരെ അനുകൂല തീരുമാനമെടുക്കാത്തവര്‍ പറയുന്നത് കേട്ട് ഇനിയും സമയം നീട്ടി നല്‍കരുതെന്നായിരുന്നു പി.സി. തോമസിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഓഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റിയത്. ഒരാഴ്ചക്കകം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കുന്നില്ലെങ്കില്‍ ഇനിയും വാദം കേള്‍ക്കാന്‍ സമയം ചോദിച്ചാല്‍ സമയം അനുവദിക്കരുതെന്നും ഓരോരോ കാരണം പറഞ്ഞ് കഴിഞ്ഞ ഒരുമാസമായി കേസ് മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.സി. തോമസ് കോടതിയെ ബോധിപ്പിച്ചു. പി.സി. തോമസിനെ കൂടാതെ അഡ്വ. റോജോ തുരുത്തിപ്പാറയും പരാതിക്കാര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. 
മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജില്‍ 238/1 ല്‍പെട്ട 12 ഏക്കര്‍ ഭൂമിയാണ് കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍ നിന്നു 1967 ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലകൊടുത്തു വാങ്ങിയത്. ഇത് വനഭൂമിയാണെന്നു പറഞ്ഞാണ് വനംവകുപ്പ് പിടിച്ചെടുത്ത് കുടുംബത്തെ തെരുവിലിറക്കി വിട്ടത്. എന്നാല്‍ നിയമവിരുദ്ധമായാണ് ഭൂമി പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിജിലന്‍സ്, സബ് കലക്ടര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ തെളിവു സഹിതം കണ്ടെത്തിയതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനുള്ള പ്രതീക്ഷ. 
കള്ളക്കളി വ്യക്തമാക്കുന്ന രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം കാഞ്ഞിരത്തിനാല്‍ കുടുംബം ശേഖരിച്ച് അഡ്വ. പി.സി. തോമസ് മുഖേനെ ഹൈക്കോടതിയില്‍ എത്തിച്ചിട്ടുണ്ട്. 
യഥാര്‍ത്ഥത്തില്‍ മറ്റൊരു ഭൂമി വനമായി ഏറ്റെടുക്കേണ്ടതിനു പകരം വനംവകുപ്പ് തെറ്റായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പിടിച്ചെടുക്കുകയായിരുന്നും ഈ വിഷയത്തില്‍ സര്‍ക്കാരിനെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച മുന്‍ മുന്‍ നോര്‍ത്ത് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ മാനന്തവാടി സബ് കലക്ടര്‍ അധ്യക്ഷനായ മൂന്നംഗ സമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വനംവകുപ്പിന്റെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളും ഇതില്‍ പറയുന്ന രേഖകളും, മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈക്കോടതിയുടെ മുമ്പിലെത്തിച്ചിരുന്നില്ല. 
സാമ്പത്തികശേഷിയും സ്വാധീനവുമില്ലാത്തതിനാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഫലപ്രദമായി നിയമപോരാട്ടം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കുടംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ് പി.സി. തോമസ് കേസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജയിസ് കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ജയിംസ് വിവരാവകാശ നിയമം പ്രകാരം സമ്പാദിച്ച രേഖകളാണ് ഹൈക്കോടതിയില്‍ കേസിന് ബലം പകരുന്നത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends