Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കോടികൾ വിലമതിക്കുന്ന ഭൂമി, ഒരു കോടി രൂപയും ഇന്നോവ കാറും ഒരു കിലോ സ്വർണാഭരണവും നൽകി കെട്ടിയയച്ചിട്ടും അവരുടെ കണ്ണുകൾ നിറഞ്ഞില്ല; ഒടുവിൽ നവവധുവിന്റെ തൂങ്ങി മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ തീരാത്ത പണക്കൊതി

11 AUGUST 2017 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹം കഴിഞ്ഞ് 79-ാം ദിവസം വധു ഭതൃ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷയെ(20)യാണ് ഭതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒളിവിലായിരുന്ന റോഷൻ (27) ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ നെടുമങ്ങാട് മജിസ്ട്രേറ്റിനു മുന്നിൽ കീഴടങ്ങുകയാണുണ്ടായത്. കേസിലെ രണ്ടാംപ്രതിയായ ഇയാളുടെ മാതാവ് നസിയത്ത് ഒളിവിലാണ്. ജൂലായ് 11-ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സൽഷയുടെ മൃതദേഹം കണ്ടത്.

ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍ അവളുടെ കല്യാണം നടത്തുവാന്‍ തീരുമാനം എടുത്ത നിമിഷത്തെ മനസുകൊണ്ട് ശപിച്ചിരിക്കാം. കാരണം വിവാഹദിനം വര്‍ണ്ണങ്ങള്‍ വാരി വിതറി ഏറെ സന്തോഷത്തോടെ അതിലേറെ സ്വപ്നങ്ങളോടെ ജനിച്ചു വളര്‍ന്ന വീടിന്റെ പടിയിറങ്ങി പോയ മകളുടെ ചേതനയറ്റ ശരീരം തൂവെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ അവര്‍ തങ്ങളെ തന്നെ ശപിച്ചിരിക്കാം. ജൂലായ് 11-ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സൽഷയെ ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്‌ലില്‍ ഷാനവാസ് – സലീന ദമ്പതികളുടെ മകളായ സല്‍ഷയുടെ വിവാഹം നടന്നത്. ഗള്‍ഫില്‍ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അഷറഫ് – നസിയത്ത് ദമ്പതികളുടെ മകന്‍ റോഷന്‍ ആയിരുന്നു വരന്‍. മകളുടെ കല്യാണത്തിന് ഷാനവാസ് ഒരു കുറവും വരുത്തിയില്ല സത്യത്തില്‍ നാടിനെ തന്നെ അത്ഭുതപ്പെടുത്തിയ കല്യാണം കഴിഞ്ഞ് 79 നാള്‍ തികഞ്ഞ അന്ന് സല്‍ഷ തന്റെ ഷാളില്‍ ജീവതം തന്നെ അവസാനിപ്പിക്കുകയായിരുന്നു.

വെറും രണ്ടര മാസം തികയാത്ത വൈവാഹിക ജീവിതം അവള്‍ക്ക് ഇതിനുമാത്രം എന്ത് അനുഭവങ്ങളാണ് നല്‍കിയത്. അതിനെ കുറിച്ച് തിരക്കുമ്പോള്‍ ആണ് റോഷന്റെയും ബന്ധുക്കളുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് എന്ന് സല്‍ഷയുടെ കുടുംബം പറയുന്നു. വിവരമറിഞ്ഞ് അവിശ്വനീയതയോടെ മകളുടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് പാഞ്ഞെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കാണാനായത് സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന സല്‍ഷയുടെ ചേതനയറ്റ ശരീരമായിരുന്നു.

സ്ത്രീധനം എന്ന പേരില്‍ കോടികളാണ് ഷാനവാസ് തന്റെ മരുമകന് നല്‍കിയത്. ഒരു കിലോ സ്വര്‍ണ്ണം , ഇന്നോവ കാര്‍, കോടികള്‍ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നല്‍കിയിട്ടും റോഷന്റെയോ വീട്ടുകാരുടയോ മനസ് നിറഞ്ഞില്ല. മധുവിധുനാളുകള്‍ മായുംമുന്‍പ് റോഷന്റെയും വീട്ടുകാരുടെയും സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നു. സല്‍ഷ ചെയ്യുന്നത് എന്തും അവര്‍ക്ക് കുറ്റമായി തോന്നുവാന്‍ തുടങ്ങി. ഭര്‍ത്താവ് മാത്രമല്ല അയാളുടെ മാതാവും സല്‍ഷയെ മാനസികമായി ദ്രോഹിക്കുവാന്‍ തുടങ്ങി. കല്യാണത്തിന് വരന് നല്‍കിയ പോക്കറ്റ് മണി കുറഞ്ഞു പോയി എന്ന പേരിലായിരുന്നു മുഖ്യമായും പീഡനങ്ങള്‍ ആരംഭിച്ചത്.

സുഖ സൗകര്യങ്ങൾ കൊണ്ട് നിറഞ്ഞ ആ വീട്ടില്‍ പല ദിവസങ്ങളും സല്‍ഷ പട്ടിണിയില്‍ ആയിരുന്നു. സ്വന്തം വീട്ടില്‍ പോകണമെന്ന ആഗ്രഹത്തിനും റോഷന്‍ വിലക്കേര്‍പ്പെടുത്തി. വീട്ടുകാര്‍ വിഷമിക്കും എന്ന് കരുതി അവള്‍ ആരെയും ഒന്നും അറിയിച്ചില്ല. എന്നിരുന്നാലും തന്റെ അടുത്ത ഒരു കൂട്ടുകാരിയോട് മാത്രം അവള്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ചിരുന്നു.

പലതവണ സ്വന്തം വീട്ടില്‍ പോകുവാന്‍ ഒരുങ്ങി എങ്കിലും അത്യാഡംബരത്തോടും ആഹ്‌ളാദത്തോടും വിവാഹം നടത്തി ദിവസങ്ങള്‍ പിന്നിടും മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ തിരികെ പോയാല്‍ വീട്ടുകാര്‍ക്ക് അത് വിഷമമാകും എന്ന് കരുതി അവള്‍ അതിനും തയ്യാറായില്ല. എന്നിരുന്നാലും പീഡനങ്ങള്‍ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമായപ്പോള്‍ സല്‍ഷ സഹോദരനെ വിളിച്ചു തന്നെ വിളിച്ചുകൊണ്ട് പോകുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനായി എത്തുന്നതിനു മുന്‍പ് തന്നെ സല്‍ഷയുടെ വീട്ടുകാര്‍ അറിയുന്നത് അവള്‍ ആത്മഹത്യ ചെയ്തു എന്നാണ്.

ടോപ്പും പാന്റും ധരിച്ച് കട്ടിലില്‍ കാല്‍പാദം മുട്ടി നില്‍ക്കുന്ന നിലയിലായിരുന്നു സല്‍ഷയുടെ മൃതദേഹം. ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നും വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. റോഷനെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ തെളിവെടുപ്പിനായി മരണം നടന്ന വീട്ടിലെത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (13 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (2 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (2 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends