Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

വാര്‍ത്താ അവതാരകയുടെ ആത്മഹത്യാ ശ്രമം; ന്യൂസ് 18-നില്‍ വന്‍ പ്രതിഷേധം

11 AUGUST 2017 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളാ വാര്‍ത്താ ചാനലില്‍ അപമാനിതയായി ആത്മഹത്യയ്ക്ക് അവതാരക ശ്രമിച്ച സംഭവത്തില്‍ ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജനെ പ്രധാന പ്രതി ചേര്‍ത്ത് പോലീസ് കേസേടുത്തു. ദളിത് വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെര്‍ഫോമന്‍സ് മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കുറച്ചു നാളുകളായി വാര്‍ത്താ ചാനലില്‍ തൊഴില്‍ പീഡനമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം ഒരു പറ്റം ജേര്‍ണലിസ്റ്റുകളെ തെരഞ്ഞു പിടിച്ചായിരുന്നു മേലധികാരികളുടെ പീഡനം. ചാനലിന്റെ ആദ്യ ഘട്ടം മുതല്‍ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയും പിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തത്. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.

അതിനിടെ ആത്മഹത്യാ ശ്രമത്തിനെ കേവലം ഭക്ഷ്യവിഷ ബാധയാക്കി മാറ്റാന്‍ രാജീവും കൂട്ടരും അനന്തപുരി ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരോട് കള്ള സാക്ഷ്യം പറയുകയും ചെയ്തു. ചാനലിലെ മറ്റ് സഹപ്രവര്‍ത്തകര്‍ എത്തിയാണ് ഡോക്ടറോട് നടന്ന കാര്യം തുറന്നു പറഞ്ഞത്. ആത്മത്യ ചെയ്യുന്നതിനെക്കുറിച്ച് യുവതി വാട്‌സ്ആപ്പില്‍ മെസ്സേജും അയച്ചിരുന്നു. ഇതോടെയാണ് സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് ഇടപെട്ടത്. അതോടെ പോലീസ് ചാനല്‍ അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

മനുഷ്യത്തമില്ലാതെ പ്രവര്‍ത്തിച്ചത് രാജീവ് ദേവരാജനാണെന്നാണ് ചാനലില്‍ ജോലി ചെയ്യുന്നവരുടെ വാദം. പ്രൊഡക്ഷന്‍ ഡെസ്‌കില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയെ പെര്‍ഫോമന്‍സ് ഇല്ലെന്ന് എങ്ങനെ പറയും. എന്താണ് ഇതിന്റെ മാനദണ്ഡം..? താന്‍ തുടങ്ങാന്‍ ആഗ്രഹിച്ച ഓണ്‍ലൈന്‍ കമ്പനിക്കായി കണ്ടു വച്ചവരെ മുഴുവന്‍ ഈ ചാനലില്‍ എടുത്തു. അതോടെ ജീവനക്കാരുടെ ബാഹുല്യമായി. തന്റെ ഇഷ്ടക്കാരെ നിലനിര്‍ത്താന്‍ തുടക്കം മുതലുള്ളവരെ പുറത്താക്കുന്നു. ഇതാണ് സംഭവിക്കുന്നത്. അല്ലാതെ പെര്‍ഫോമന്‍സ് പ്രോബ്ലമൊന്നുമല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് ദിവസം ലീവിലായിരുന്നു യുവതി. ഈ സമയമാണ് 18 പേര്‍ക്കുള്ള പിരിഞ്ഞു പോകല്‍ നോട്ടീസ് തയ്യാറായത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ രാജീവ് മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രാജി എഴുതി വാങ്ങി. ചിലരൊന്നും വഴങ്ങിയില്ല. ഇതിനിടെ ഈ യുവതിയുടെ വീട്ടില്‍ ഫോണ്‍ വിളിച്ചു. അതിന് ശേഷം ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. അവതാരകനായ സനീഷിനെതിരെ പീഡന പരാതി കൊടുത്തതു മുതല്‍ തന്നെ രാജീവ് ഉന്നം വയ്ക്കുകയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുറത്താക്കലിന് പിന്നിലെ കാരണവും അവര്‍ക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് നിരാശയും വേദനയും കൂടിയത്. രാജീവ് ദേവരാജിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിരിഞ്ഞു പോയേ മതിയാകൂവെന്ന നിലപാടിലായിരുന്നു.

ഇന്നലെയാണ് യുവതി ജോലിക്ക് എത്തിയത്. നേരെ രാജീവിനെ കാണാന്‍ പോയി. ഒരു മണിക്കൂറോളം സംസാരിച്ചു. അതിന് ശേഷം പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങി. നേരെ വീട്ടിലേക്കും പോയി. ഓഫീസിലെ മറ്റൊരു സുഹൃത്തുമായി വാട്‌സ് ആപ്പില്‍ സംസാരിച്ചിരിക്കെയാണ് കാര്യങ്ങള്‍ മനസ്സിലായത്. മൊത്തം ഗ്രൂപ്പിലും തന്നെ മോശക്കാരിയാക്കിയെന്നും കുറേ ടാബ്‌ലറ്റ് വാങ്ങി താന്‍ കഴിച്ചുവെന്നും യുവതി കുറിച്ചു. എനിക്ക് സങ്കടം വന്നിട്ടാ എന്നും എഴുതി. ഇതോടെ അമ്പരന്ന സുഹൃത്തിന് ടാബ്‌ലറ്റുകളുടെ കവറും ഫോട്ടോയായെത്തി. ഇതോടെയാണ് കളി കാര്യമായെന്ന് ഏവരും അറിഞ്ഞത്. വീട്ടിലേക്ക് സുഹൃത്തുക്കള്‍ ഓടിയെത്തി. അപ്പോള്‍ അവശയായ യുവതിയെയാണ് കണ്ടത്. കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എടുത്തില്ല. ഇതോടെ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.

17 പേര്‍ക്ക് പെര്‍ഫോമന്‍സ് ഇല്ലെന്നതിന്റെ പേരില്‍ നോട്ടീസ് നല്‍കിയിരുന്നു ന്യൂസ് 18 ചാനല്‍. ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് മാനേജ്‌മെന്റ് അധികൃതര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (13 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (2 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (2 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends