Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വമ്പന്മാർ കളത്തിലിറങ്ങി; ജാമ്യ ഹര്‍ജി അനുകൂലമാക്കാന്‍ വിഷം ചീറ്റുന്ന ഗൂഢാലോചനാ സിദ്ധാന്തം

11 AUGUST 2017 12:30 PM IST
മലയാളി വാര്‍ത്ത

ശത്രുക്കള്‍ക്കെതിരെ മൃഗീയ പ്രത്യാക്രമണവുമായി ദിലീപും, വക്കീലും. ആക്രമണ മുന മഞ്ചുവാര്യര്‍ക്കും ശ്രീകുമാര്‍ മേനോനുമെതിരെ തൊടുത്ത് കൃത്യമായ പ്രത്യാക്രമണം. ദിലീപ്, രാമന്‍പിളള വക്കീലിലൂടെ ലക്ഷ്യമിടുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍. ഒരു വശത്ത് ജാമ്യപേക്ഷയില്‍ പറയുന്നതെന്ന് പ്രചരിപ്പിച്ച് മാധ്യമങ്ങളില്‍ ജാമ്യത്തിന് വഴിയൊരുങ്ങുന്നു എന്ന പ്രതീതിയുണ്ടാക്കുക.

മറുവശത്ത് പി.സി.ജോര്‍ജിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ പോരാട്ടമൊരുക്കുക. കൊടിയേരി ബാലകൃഷണന്റെ അടുത്ത സുഹൃത്തായ ലിബര്‍ട്ടിബഷീറിന്റെ വ്യക്തിവിരോധവും മാര്‍സിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീകുമാറിന് മഞ്ചുവാര്യരമായുളള സൗഹൃദവും ഗുഢാലോചനയിലേക്ക് എത്തിച്ച് തന്നെ തകര്‍ക്കാനുളള ശ്രമമാണ് ഇപ്പോഴെന്ന് ദിലീപ് കോടതിയേയും സമൂഹത്തെയും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഡി.ജി.പി ലോക്‌നാഫ് ബഹ്‌റയുമായി ദിലീപിനുളള സൗഹൃദം വെട്ടിത്തുറന്ന് വെളുപ്പെടുത്തിയാണ് ജ്യാമ്യാപേക്ഷ ഹര്‍ജ്ജി എ.ഡി.ജി.പി സന്ധ്യക്ക് മഞ്ചുവാര്യരോടുളള സൗഹൃദവും ദിലീപ് ആയുധമാക്കുന്നു. സിനിമയിലെ ഒരുവിഭാഗം നടത്തിയെന്ന് പറയുന്ന ഗൂഢാലോചന മുനയൊടിക്കാന്‍ പള്‍സര്‍ സുനിയെ നേരിട്ട് കണ്ടിട്ടില്ല എന്ന പച്ചക്കളളമാണ് ജാമ്യാപേക്ഷയിലെ ഹൈലൈറ്റ്.

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലും എറണകുളത്തും നിയമ വിദഗ്ധരായ പലരില്‍ നിന്നും സ്വീകരിച്ച ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ സഹോദരനും നാദിര്‍ഷയും നിര്‍മ്മാതാവ് സുരേഷ് കുമാറുമടങ്ങുന്ന ടീം ഇത്തരമൊരു നിലപാടിലെത്തിയത്. അതുകൊണ്ടു തന്നെ രാമന്‍ പിളളയുടെ നേതൃത്വത്തിലുളള ഈ അഭിഭാഷകസംഘം അറ്റകൈ പ്രയോഗങ്ങള്‍ക്ക് മുതിരുന്നത്. ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായാല്‍ വന്‍ ഓഫറുകളാണ് വക്കീല്‍ സംഘത്തിന് മുന്നിലുളളത്.

അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ദിലീപിനുവേണ്ടി സംഘടിപ്പിക്കുകയും കീഴടങ്ങള്‍ നാടകമുള്‍പ്പടെ പള്‍സര്‍ സുനിയ്ക്കുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത വമ്പന്‍ സ്രാവ് ഇപ്പോഴും കളത്തിനു പുറത്തു തന്നെ. ദിലീപിനെ എങ്ങനെയും പുറത്തിറക്കാന്‍ നിര്‍മ്മാതാക്കളുള്‍പ്പടെ പലരും രംഗത്തുണ്ട്. രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ മൂന്നുകോടി രൂപ മുടക്കിയാലും കുഴപ്പമില്ല ദിലീപിനെ പുറത്തിറക്കി സിനിമാ രംഗത്തെ സംരക്ഷിക്കണം എന്നു പരസ്യമായി പറഞ്ഞ് രംഗത്തുണ്ട്. ദിലീപിന്റെ ബിസിനസ്സ് പങ്കാളികളും പണം വാരിയെറിയാന്‍ തയ്യാറായി നില്‍ക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ അനുകൂല തരംഗമുണ്ടാക്കാനുളള ശ്രമം ഇപ്പോഴും തുടരുന്നു. ശത്രു പക്ഷത്ത് ശ്രീമുമാര്‍ മേനോനെയും മഞ്ചുവാര്യരെയും ലിബര്‍ട്ടി ബഷീറിനെയും എ.ഡി.ജി.പി സന്ധ്യയെയും നിര്‍ത്തുമ്പോള്‍ തന്നെ രാഷ്ട്രീയ നേതാക്കളെ നേരിട്ടാക്രമിക്കുന്നതില്‍ നിന്ന് ദിലീപ് മാറി നില്‍ക്കുന്നു. പകരം ആ ഉത്തരവാദിത്വം പി.സി.ജോര്‍ജ്ജ് ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരത്തിലുളള ദ്വിമുഖ ആക്രമണവും ഗൂഢാലോചന സിദ്ധാന്തവും പൊളിച്ചടുക്കുന്നതാണ് പ്രോസിക്യൂഷന്‍ നീക്കങ്ങള്‍.

ന​ടി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​ കൊ​ച്ചി​യി​ൽ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ എ​റ​ണാ​കു​ളം ദ​ർ​ബാ​ർ​ഹാ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ ദി​ലീ​പ് അ​ട​ക്ക​മു​ള്ള മ​ല​യാ​ള സി​നി​മ​യി​ലെ ഭൂ​രി​ഭാ​ഗം താ​ര​ങ്ങ​ളും പങ്കെടുത്തിരുന്നു. ഈ ​പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മ​ഞ്ജു​വാ​ര‍്യ​ർ നടി ആക്രമിക്കപ്പെട്ട സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചിരുന്നു.

ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ഞ്ജു ആ​വ​ശ‍്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഗൂ​ഢാ​ലോ​ച​നാ​രോ​പ​ണം അ​മ്മ​യി​ലെ മ​റ്റു അം​ഗ​ങ്ങ​ളാ​രും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല. പ​ക്ഷേ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തോ​ടെ പോ​ലീ​സി​ന് ഇ​ത് നി​ർ​ണാ​യ​ക തെ​ളി​വു​ക​ളി​ലൊ​ന്നാ​യി​ത്തീ​ർ​ന്നു ഇത് . മ​ഞ്ജു മൊ​ഴി​ന​ൽ​കാ​ൻ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​ന്ന​ത്തെ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ‍്യ​ങ്ങ​ൾ കുറ്റപത്രത്തിൽ ചേർക്കാൻ കോ​ട​തി​യി​ൽ  സ​മ​ർ​പ്പി​ക്കാ​നൊരുങ്ങുകയാണ് അന്വേഷണ സംഘം.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ത്തേക്ക് മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേ ദിവസം പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും. ഇപ്പോഴത്തെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുന്‍ അഭിഭാഷകന്‍ മുഖേന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (27 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (37 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (41 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (52 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends