ഒടുവില്‍ ജിഷയുടെ അമ്മ ആ സത്യം തുറന്നുപറഞ്ഞു: വീണ്ടും വെളിപ്പെടുത്തലുകള്‍

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയയെ കൊലപ്പെടുത്തിയ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയതായി ജോമോന്‍ പുത്തന്‍ പുരക്കല്‍. ജനം ടിവിയിലെ മറുപടി എന്ന പരിപാടിയില്‍ ആണ് ജോമോന്‍ ഇക്കാര്യം പറഞ്ഞത്. കേസ് തങ്കച്ചനിലേക്ക് എത്തിയപ്പോള്‍ തേഞ്ഞുമാഞ്ഞു. ഒപ്പം പത്രക്കാരും വാര്‍ത്ത മുക്കി.
ജിഷ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും സ്വത്തില്‍ അവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ജോമോന്റെ ആരോപണം തെറ്റാണെന്നാരോപിച്ച് തങ്കച്ചനും പോലീസിന് പരാതി നല്‍കിയിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തങ്കച്ചന്‍ അയച്ച വക്കീല്‍ നോട്ടീസിന് ഹൈക്കോടതിയില്‍ ജോമോന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് താന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും പിപി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പിപി തങ്കച്ചന്‍ ആണെന്നും മറുപടിയില്‍ ജോമോന്‍ പറയുന്നു. അതേസമയം തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പിപി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജിഷയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു.
കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നുവെന്നും ആരോപിച്ചിരുന്നു
https://www.facebook.com/Malayalivartha



























