എല്ലാം ചാണ്ടിസാറിന്റെ ഇഷ്ടം പോലെ: മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ വക 28.5 ലക്ഷം രൂപയുടെ റോഡ് ടാറിംഗ്

ആലപ്പുഴയില്‍ വള്ളം കളി എത്തുമുമ്പ് നാട്ടിലെ റോഡുകള്‍ മന്ത്രി ഇടപെട്ട് ശരിയാക്കിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ ശരിയാക്കുന്നതെല്ലാം മന്ത്രിയുടെ റിസോര്‍ട്ടിന്റെ ഗേറ്റ് വരെമാത്രമേ ഉള്ളെങ്കിലോ. ചാണ്ടി സാറിന്റെ റിസോര്‍ട്ടല്ലേ ആരുണ്ട് ചോദിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. നെഹ്‌റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. 
അതായത് മന്ത്രിയുടെ റിസോര്‍ട്ടിന്റെ ഗേറ്റ് വരെ. ലേക്ക് പാലസുമുതല്‍ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്. റിസോര്‍ട്ട് കഴിഞ്ഞുള്ള റോഡിന്റെ കാര്യം ചെളിക്കുളമാണ് അത് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ തന്നെ കാര്യങ്ങള്‍ സമ്മതിക്കുന്നു. അത് പാവപ്പെട്ട നാട്ടുകാര്‍ക്കുവേണ്ടിയുള്ള റോഡല്ലേ അതങ്ങനെ കുഴഞ്ഞ് മാറിയും അത്ര തന്നെ.
നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. പക്ഷേ ഈ നാല് മീറ്ററാണ് റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററായത്.
വീതിക്കും റോഡിനും ഉദ്യോഗസ്ഥരുടെ കാലുപിടിച്ചാലും ഒന്നും നടക്കാത്ത ഈ നാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡെങ്കില്‍ ചട്ടങ്ങളും നിയമങ്ങളും മാറിമറിയും ആരുണ്ട് ചോദിക്കാന്‍.
https://www.facebook.com/Malayalivartha
























