Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിന്?'; തന്റെ പുസ്തകം ഗംഭീരമാണെന്ന് അവകാശപ്പെടുന്നില്ലെന്ന് ദീപാനിശാന്ത്

11 AUGUST 2017 01:51 PM IST
മലയാളി വാര്‍ത്ത

തന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുളള എഴുത്തുകാരിയായ ശാരദക്കുട്ടി തന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥയാകുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത്. ശാരദക്കുട്ടി നേരത്തെ അയച്ച ഒരുപാട് അനുമോദന മെസേജുകള്‍ തന്റെ ഇന്‍ബോക്‌സിലുണ്ടെന്നും  ദീപാ നിശാന്ത് പറയുന്നു. തന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ട്,എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ട് പലപ്പോഴായി അയച്ചവയാണ് അവ. അവതാരിക എഴുതാമെന്നൊക്കെ സന്തോഷപൂര്‍വം സമ്മതിച്ച് പുസ്തകമാക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചിട്ടുളള വ്യക്തിയാണ് ശാരദക്കുട്ടിയെന്നും ദീപ വ്യക്തമാക്കുന്നു.
എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്നെങ്ങാനുമാണ്, അതു ശരിതന്നെയാണെങ്കില്‍പ്പോലും, അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നതെങ്കിലോ. ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക. വലിച്ചുകീറി ഒട്ടിക്കില്ലേ, സമൂഹ മാധ്യമങ്ങളിലൊക്കെ. അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ടല്ലോ. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൗരവമായിട്ടൊന്നും അതിനെ കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നാമതായി, എന്റെ എഴുത്തിന്റെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമായിരുന്നില്ല അത്. പക്ഷേ, ഈ വിഷയം വന്നപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കൊക്കെ പലരും പോയി. അതിലെനിക്കു വിഷമമുണ്ട്. അശോകന്‍ ചരുവില്‍ എന്നെക്കുറിച്ചെഴുതിയത് ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടിയുടെ നിരവധി അനുമോദന മെസേജുകള്‍ എന്റെ ഇന്‍ബോക്‌സിലുണ്ട്. എന്നെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്, എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ടു പലപ്പോഴായി അയച്ചവ. അവതാരിക എഴുതാമെന്നുമൊക്കെ സന്തോഷപൂര്‍വ്വം സമ്മതിച്ച്, പുസ്തകമാക്കാന്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ശാരദക്കുട്ടി. അങ്ങനെയൊരാള്‍ ഇത്രമാത്രം ആളുകള്‍ ആ പുസ്തകം വായിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ എഴുത്തുകാര്‍ തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ദീപ നിശാന്ത്, എഴുത്തുകാരി
ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. തന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. മറ്റൊന്ന്, പുസ്തകം ഗംഭീരമാണെന്നു അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. തന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി സമൂഹ മാധ്യമത്തെ കാണുന്നില്ലെന്നും ദീപ പറയുന്നു. പുസ്തകത്തിന്റെ വരുമാനം പോകുന്നതു രണ്ടു സന്നദ്ധസേവന സംഘടനകളിലേക്കാണ്. തൃശൂരിലെ 'അംഹ' എന്ന ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന സംഘടനയ്ക്കും പിന്നെ 'സേവാസദന'ത്തിലേക്കും. അതുകൊണ്ടുതന്നെ വിവാദം സൃഷ്ടിച്ചു പുസ്തകം വില്‍ക്കേണ്ട ആവശ്യവുമില്ലെന്നും ദീപ വിശദമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (27 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (37 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (41 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (52 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends