Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ജയില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വന്ന ദിലീപിന്റെ മാനസിക നില തകിടം മറിച്ച് ആ സന്ദര്‍ശനം

12 AUGUST 2017 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

ഒരു മാസത്തിലധികമായി ജയിലില്‍ കിടക്കുന്ന ദിലീപിനെ മാതാവ് സരോജം സന്ദര്‍ശിക്കാനായി എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന് ഇടയാക്കി. സരോജിനിയമ്മയുടെ ഇളയ മകനായ അനൂപിന്റെയും മകളുടെ ഭര്‍ത്താവായ സൂരജിന്റെയും കണ്ണുകളും ദിലീപിന്റെയും സരോജിനിയമ്മയുടേയും കരച്ചില്‍ കണ്ട് ഈറനായി. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജിനി ഇന്നലെ വൈകിട്ട് 3.05 നാണ് എത്തിയത്. പത്തു മിനിറ്റായിരുന്നു കൂടിക്കാഴ്ച. ദിലീപ് ജയിലിലായതിന് ശേഷം ആലുവയിലെ തറവാട് വീട് മരണ വീടിന് സമാനമാണ്. മകള്‍ മീനാക്ഷി പോലും കടുത്ത് മാനസിക സമ്മര്‍ദ്ദത്തിലാണ്.

പല വട്ടം ജയിലില്‍ പോകാന്‍ അമ്മ വാശി പിടിച്ചുവെങ്കിലും ദിലീപ് തന്നെ അനിയനോടും സഹോദരി ഭര്‍ത്തവിനോടു പറഞ്ഞു അമ്മയെ ഒരു കാരണവശാലും ജയിലില്‍ കൊണ്ടു വരരുതെന്ന്. ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദിലീപിന്റെ ജാമ്യ ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചതായി വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മകനെ കണ്ടേ പറ്റുവെന്ന ശാഠ്യത്തില്‍ സരോജം എത്തി ചേര്‍ന്നു. ആരും വന്നില്ലെങ്കില്‍ താന്‍ ഒറ്റക്ക് പോകുമെന്ന് നിലപാട് എടുത്തതോടെ ദിലീപിന്റെ അനുജന്‍ അനൂപ് ഉച്ചകഴിഞ്ഞ് കൊണ്ടു പോകാമെന്ന് സമ്മതിച്ചു. അങ്ങനെ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആലുവയിലെ തറവാട് വീട്ടില്‍ നിന്നും ഇവര്‍ ജയിലില്‍ എത്തി. സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. 

ദിലീപിനെ കണ്ട അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. ഒന്നും പറയാതെ പൊട്ടിക്കരഞ്ഞതോടെ എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ഞാന്‍ ഉടന്‍ പുറത്തിറങ്ങും എന്ന് പറഞ്ഞ് താരം സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതിനിടയില്‍ ദിലീപ് കാവ്യയെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അന്വേഷിച്ചു. അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പൂര്‍ത്തിയാക്കാനായില്ല. അനപാണ് മറുപടി നല്‍കിയത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് നേരത്തേ തന്നെ ജയിലില്‍ എത്തി സന്ദര്‍ശനത്തിന് അനുമതി നേടിയിരുന്നു. ജയില്‍ സൂപ്രണ്ട് അനുമതി നല്‍കിയതോടെ അമ്മയും വന്നു. 

രണ്ടു പേര്‍ക്കാണ് പ്രവേശനമെന്നു കരുതി സൂരജ് കയറിയില്ല. എന്നാല്‍ മൂന്ന് പേര്‍ക്കും പ്രവേശിക്കാമെന്ന് അറിയിച്ചതോടെ സൂരജും കയറി. അമ്മയും ഭാര്യയും മകളും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ദിലീപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. റിമാന്‍ഡിലായ ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോടും ഇക്കാര്യം ദിലീപ് അറിയിച്ചിരുന്നു. അനൂപ് മാത്രമാണ് അടുത്ത ബന്ധുവായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നത്. ഭാര്യയും അമ്മയും മകളും ദിലീപിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ സരോജത്തിന്റെ നിര്‍ബ്ബന്ധ്തിന് അനൂപിന് വഴങ്ങേണ്ടി വരികയായിരുന്നു.



ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്‌ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റിയതിനു പിന്നാലെയാണു മകനെ കാണാന്‍ അമ്മ ആലുവ സബ്ജയിലില്‍ എത്തിയത്. അമ്മ സരോജവും ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും തന്നെ കാണാന്‍ ജയിലില്‍ വരരുതെന്ന് ആദ്യം തന്നെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡിലായി ആദ്യ ദിനങ്ങളില്‍ ജയിലില്‍ കാണാനെത്തിയ സഹോദരന്‍ അനൂപിനോടും ഇക്കാര്യം ദിലീപ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യ നടപടികള്‍ വൈകുമെന്ന് മനസിലാക്കിയതോടെ ദിലീപിനെ കാണണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇളയ മകന്‍ അനൂപാണ് അമ്മയെ ആലുവ സബ് ജയിലില്‍ എത്തിച്ചത്. 

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണു സന്ദര്‍ശനത്തിനു സൗകര്യം ഒരുക്കിയത്. ജുെലെ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. റിമാന്‍ഡ് കാലാവധി രണ്ടുതവണ പൂര്‍ത്തിയായെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി പതിനെട്ടിലേക്കു മാറ്റി. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വ്യാഴാഴ്ചയാണ്‌ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 



കേസില്‍ ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാന്‍ പോലീസ് നിരത്തുന്ന വാദങ്ങളെ ഖണ്ഡിക്കുന്ന തരത്തിലാണ് പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാന്‍ ചലച്ചിത്രമേഖലയില്‍ ഗൂഢാലോചന നടന്നെന്നും പള്‍സര്‍ സുനിയുടെ സഹായത്തോടെ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിനെതിരേ പോലീസ് നിരത്തുന്ന വാദങ്ങള്‍ ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്. 

നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രത്തിലുണ്ട്. ഇതിനു വിരുദ്ധമായാണ് നിലവില്‍ ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന പോലീസ് ഭാഷ്യമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നാലുവര്‍ഷത്തിനിടെ നാലുവട്ടമാണു ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതെന്നു പൊലീസ് പറയുന്നു. 

ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോണ്‍ നമ്പര്‍ പോലും പള്‍സര്‍ സുനിയുടെ കൈവശമുണ്ടായിരുന്നില്ല. ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിര്‍ ഷായെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ടില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷന്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (16 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (2 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (2 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends