Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഭർതൃമതിയായ ശീതളും പ്രശാന്തും കമിതാക്കള്‍, കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാമെന്ന വാക്കുകേട്ട ശീതളിനെ തലങ്ങും വിലങ്ങും കുത്തി പ്രശാന്ത്

12 AUGUST 2017 09:20 AM IST
മലയാളി വാര്‍ത്ത

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ കാമുകന്‍ കുത്തിക്കൊന്നത് ഭർതൃമതിയായ യുവതിയെ. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളാ(29)ണ് മരിച്ചത്. കോട്ടയം കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത്(28) ആണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. യുവതിയുടെ ശരീരത്തില്‍ ആറ് കുത്തുകളേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11 ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ഒരു സമ്മാനം നല്‍കാനുണ്ടെന്നും കണ്ണടച്ച്‌ നില്‍ക്കാന്‍ പ്രശാന്ത് ശീതളിനോടു പറഞ്ഞിരുന്നുവത്രേ. കണ്ണടച്ച്‌ നിൽക്കുമ്പോഴാണ് കത്തികൊണ്ടു കുത്തിയത്.

പെരുമ്പാവൂർ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച്‌ തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്. അതിന് ശേഷമായിരുന്നു കണ്ണടച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടതും കാമുകിയെ കുത്തിയതും. അടുത്തുള്ള ചെറായി ബീച്ച്‌ റിസോര്‍ട്ടിലേക്ക് രക്തം വാര്‍ന്നനിലയില്‍ ഓടിക്കയറിയ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ച്‌ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണു മരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ബീച്ചിലെ കരിങ്കല്‍ ചിറയില്‍വച്ചു സമ്മാനം നല്‍കാനായി കണ്ണടച്ചു നില്‍ക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ഈസമയം പ്രശാന്ത് കത്തികൊണ്ട് കുത്താന്‍ തുനിഞ്ഞെങ്കിലും ആദ്യം കുത്തിയില്ല. പിന്നീടാണ് ധൈര്യം സംഭരിച്ച്‌ വയറിലും കഴുത്തിനും മാറിമാറി കുത്തിയെന്നു പ്രതി പോലീസിനോട് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്‍, ഞാറയ്ക്കല്‍ സി.ഐ: കെ.ഉല്ലാസ്, പറവൂര്‍ സി.ഐ: ക്രിസ്റ്റിന്‍സാം, മുനമ്പയം എസ്.ഐ: ജി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (27 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (37 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (41 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (52 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends