Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

കോഴ വിവാദം അടിത്തറയിളകുന്നു... ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തെറിക്കാന്‍ സാധ്യത; പകരം പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ല

15 AUGUST 2017 09:51 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തെറിക്കുമെന്നുറപ്പായി. മുന്‍ പ്രസിഡന്റ് വി.മുരളീധരന്‍ പക്ഷത്തിന്റെ കനത്ത എതിര്‍പ്പ് മറികടക്കാന്‍ കുമ്മനത്തിന് കഴിയില്ല. പകരം പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സമയമെടുക്കാനാണ് സാധ്യത.

വി.മുരളീധരനൊപ്പമാണ് കേന്ദ്ര നേതൃത്വം. വി.മുരളീധരന് അമിത് ഷായും നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ഒരു എം. എല്‍ എ മാത്രമുള്ള പാര്‍ട്ടിക്കെതിരെ കോടി കണക്കിന് രൂപയുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. കുമ്മനം അഴിമതിക്കാരനാണെന്ന് ആരും പറയുന്നില്ല. എന്നാല്‍ കുമ്മനം അഴിമതിക്കാരെ സഹായിക്കുന്നു എന്ന ആരോപണത്തിന് പൊതു സ്വീകാര്യതയുണ്ട്.

വി.മുരളീധരന്‍ പക്ഷവും കുമ്മനം പക്ഷവും തമ്മിലുള്ള അടി രൂക്ഷമായ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പദയാത്ര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പദയാത്ര മാറ്റി വച്ചില്ലെങ്കില്‍ അതുമായി സഹകരിക്കുകയില്ലെന്ന് മുരളീധരന്‍ പക്ഷം യോഗത്തില്‍ തുറന്നടിച്ചു. ഒരു ഘട്ടത്തില്‍ കുമ്മനം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായവുമുണ്ടായി. എന്നാല്‍ കുമ്മനം അതിനു തയ്യാറായില്ല.

മുരളീധരന്‍ പക്ഷമാണ് കേരളത്തില്‍ പാര്‍ട്ടിയുടെ കുഴി തോണ്ടുന്നത് എന്ന അഭിപ്രായമാണ് കുമ്മനം പക്ഷത്തിനുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന മുരളിയെ പെട്ടെന്നാണ് കേന്ദ്ര നേതൃത്വം മാറ്റി കുമ്മനത്തെ പ്രതിഷ്ഠിച്ചത്. അന്നു മുതല്‍ തുടങ്ങിയതാണ് കുമ്മനത്തോടുള്ള മുരളിയുടെ പക. പലവട്ടം ദേശീയ നേതാക്കള്‍ പിണക്കം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും ഫലവത്തായില്ല. മുരളി പാര്‍ട്ടി പ്രസിഡന്റ് അല്ലെങ്കിലും പല ജില്ലാ പ്രസിഡന്റുമാരും മുരളിക്കൊപ്പമാണുള്ളത്. ആര്‍ എസ് എസിന്റെ പിന്തുണയുളളതു കൊണ്ടാണ് കുമ്മനം ഇത്രനാളും പിടിച്ചു നിന്നത്.

കുമ്മനത്തെയും മുരളിയെയും ഒഴിവാക്കി കൊണ്ടൊരു ഫോര്‍മുല യാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ബിജെപി കേരളത്തിന്റെ ചിത്രത്തില്‍ നിന്നും ഇല്ലാതാകും എന്ന് ഉറപ്പായി. ഓ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. കേരളത്തിലെ ബി ജെ പിയില്‍ നടക്കുന്നത് അശാസ്യമല്ലാത്ത കാര്യങ്ങളാണെന്നാണ് രാജഗോപാലിന്റെ വിശ്വാസം.

കുമ്മനം മാറിയാല്‍ കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകാന്‍ ചരടുവലി നടത്തിയേക്കും. എന്നാല്‍ സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ അനുവദിക്കുമെന്ന് കരുതുക വയ്യ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (4 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (6 hours ago)

Malayali Vartha Recommends