ക്ലാസ് റൂമില്‍ നിന്നിറങ്ങിയ 13 കാരിക്ക് ഉണ്ടായ അനുഭവം അമ്പരിപ്പിക്കുന്നത്

ധൈര്യത്തോടെ തക്കസമയത്ത് പ്രവര്‍ത്തിച്ചതു കൊണ്ടാണ് മുംബൈ സ്വദേശിയായ 13കാരിക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. ബദ്വാഡി ഏരിയയിലെ ഗാട്ട്‌ഗോപ്പര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ 13 കാരിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത് സ്‌കൂള്‍ പരിസരത്ത് നിന്നാണ്. ക്ലാസ് റൂമില്‍ നിന്ന് സ്‌കൂളിന് കുറച്ചകലെയുള്ള വാഷ്‌റൂമിലേക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥിനി. അപ്പോള്‍ മുഖംമൂടികളായ മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. ബഹളം വയ്ക്കാതിരിക്കാന്‍ അതിലൊരാള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചിരുന്നു.
തുടര്‍ന്ന് കുട്ടിയെയും കൊണ്ട് ഓട്ടോ പാഞ്ഞു. അസാല്‍ഫ സിഗ്‌നലില്‍ ഓട്ടോയെത്തിയപ്പോള്‍ കുട്ടി തന്നെ പിടിച്ചിരുന്നയാളുടെ കൈയ്യില്‍ കടിച്ച ശേഷം ഓട്ടോയില്‍ നിന്ന് എടുത്തു ചാടി. അടുത്തു തന്നെ ഉണ്ടായിരുന്ന ആന്റിയുടെ വീട്ടിലെത്തിയ കുട്ടി വിവരങ്ങള്‍ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ ഉടന്‍ തന്നെ ആന്റി വിളിച്ചു പറഞ്ഞു. വീട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ കുട്ടിയെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
മുഖം മറച്ചിരുന്നതിനാല്‍ ആളുകളെ കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടി എടുത്തു ചാടിയ സിഗ്‌നലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. തട്ടിക്കൊണ്ടുപോയ ഓട്ടോയുടെ നമ്പര്‍ ശ്രദ്ധിക്കാനും കുട്ടിക്ക് സാധിച്ചില്ല. കുട്ടിയുടെ ധൈര്യം കൊണ്ട് മാത്രമാണ് ഇപ്പോള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























