സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ സൂചനാപണിമുടക്ക് തുടങ്ങി; കെഎസ് ആര്‍ടിസി സര്‍വീസ് ആശ്വാസമാകുന്നു

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് തുടങ്ങി. ഇന്ധനവില വര്‍ധനയ്ക്കും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില വര്‍ധനയ്ക്കും ആനുപാതികമായി യാത്രാനിരക്ക് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണു സൂചനാ പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്. മിക്കയിടത്തും ബസ് സമരം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യബസുകളെ പ്രധാനമായും ആശ്രയിക്കുന്ന മലബാറിലാണ് പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഒരു ബസും ഓടിയിട്ടില്ല.
കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്താത്ത ബസുകള്‍ നിരനിരയായി നിശ്ചലമായി കിടപ്പുണ്ട്. എന്നാല്‍ ബസ് സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത് ആശ്വാസമായി മാറിയിട്ടുണ്ട്.
സ്വകാര്യവാഹനങ്ങളും സഹായമാകുന്നു. അതേസമയം സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇവരുടെ ബസുകള്‍ ഓടുന്നുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കാനാണു ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha


























