ദിലീപിനെ രക്ഷിച്ചെടുക്കാന്‍ കൂടുതല്‍ വാദങ്ങളുമായി ഇന്ന് രാമന്‍പിള്ള വക്കീല്‍ ഹൈക്കോടതിയില്‍ എത്തും; താരത്തിന്റെ വാദം പൊളിക്കാന്‍ പോലീസും

ജാമ്യാപേക്ഷയില്‍ നടന്‍ ദിലീപ് നിരത്തുന്ന വാദമുഖങ്ങള്‍ പൊളിക്കാനൊരുങ്ങി പോലീസ്. നടി മഞ്ജു വാര്യരുടെ സുഹൃത്തും പരസ്യചിത്ര സംവിധായകനുമായ ശ്രീകുമാര്‍ മേനോനെ സംബന്ധിച്ചു താന്‍ പറഞ്ഞ കാര്യങ്ങള്‍ എ.ഡി.ജി.പി: ബി. സന്ധ്യ രേഖപ്പെടുത്താതെ ക്യാമറ ഓഫ് ചെയ്‌തെന്നു ദിലീപ് പറഞ്ഞതു ശരിയല്ലെന്നാണ് പോലീസിന്റെ വാദം. മൊഴിയുടെ മുഴുവന്‍ ഭാഗവും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വാദിക്കും.
പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും പേരുപോലും കേട്ടിട്ടില്ലെന്നുമുള്ള ദിലീപിന്റെ വാദം ശരിയല്ലെന്നു തെളിയിക്കുന്ന മൊഴികളും അന്വേഷണസംഘം ചൂണ്ടിക്കാട്ടും. ഇതിനു തെളിവായി നിരവധി സാക്ഷികളുടെ രഹസ്യമൊഴികളുണ്ട്. കാവ്യാ മാധവന്റെ ഓണ്‍െലെന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിനു വ്യക്തമായ തെളിവുകള്‍ കൈയിലുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കും.
നടി രമ്യാ നമ്പീശനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എറണാകുളത്ത് രമ്യയുടെ വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞാണു ഷൂട്ടിങ് സെറ്റിൽ നിന്നുപോന്നതെന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. രമ്യാ നമ്പീശനുമായി ഈ നടിക്ക് അടുത്ത സൗഹൃദമാണുള്ളത്. ഈ സാഹചര്യത്തിലാണ് രമ്യയുടെ മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനി അങ്കമാലി മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കാനിരിക്കുകയാണ്. അതുവരെയും ദിലീപിനു ജാമ്യം നല്‍കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. ഈ വാദം അംഗീകരിച്ചാല്‍ ജാമ്യം കിട്ടില്ല.
മൊെബെല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് മൊഴി നല്‍കിയത്. പള്‍സര്‍ സുനി ജയിലില്‍നിന്നു ബന്ധപ്പെട്ടശേഷം 20 ദിവസം കഴിഞ്ഞു പരാതിപ്പെട്ടതിലെ പിഴവാകും പ്രോസിക്യൂഷന്റെ പ്രധാനവാദം.
https://www.facebook.com/Malayalivartha


























