വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിധി ഇന്ന്

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിധി ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണു വിധി പ്രസ്താവിക്കുക. ശോഭാ ജോണ്‍, ഇവരുടെ െ്രെഡവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി, പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജശേഖരന്‍ നായര്‍ എന്നിവരാണു പ്രതികള്‍. 2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം.
വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അനാശാസ്യത്തിനു കേസെടുത്ത പൊലീസ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ പെണ്‍വാണിഭക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























