അയല്‍ക്കാരെപ്പോലും അകറ്റി നിർത്തി ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച വൃദ്ധക്ക് ഒടുവിൽ സംഭവിച്ചത്

വരാപ്പുഴ: നിരോധിച്ച നാലുക്ഷം രൂപ കൈയ്യില്‍ സൂക്ഷിച്ച സത്തായിയെന്നു വിളിക്കുന്ന സതിബായിയെ പറ്റി വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കൈയ്യില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ പരിചയക്കാരായി എത്തുന്നവര്‍ തട്ടിയെടുത്തേക്കുമെന്ന ഭയത്താല്‍ അയല്‍ക്കാരെപ്പോലും അകറ്റി നിര്‍ത്തിയിരുന്ന സ്ത്രീ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ നോട്ട് നിരോധിച്ച കാര്യവും സത്തായി അറിഞ്ഞിരുന്നില്ല. വരാപ്പുഴ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരത്തിന്റെ നോട്ട് നല്‍കിയപ്പോളാണ് നോട്ട് നിരോധിച്ച കാര്യം ഇവര്‍ അറിയുന്നത് തന്നെ.
പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസുമെത്തി സത്തായിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്.
നോട്ട് മാറിയെടുക്കുന്നതിനുള്ള സമയം കഴിഞ്ഞതിനാല്‍ സത്തായിയില്‍ നിന്നു കണ്ടെത്തിയ നോട്ടുകള്‍ മാറിക്കിട്ടിയുമില്ല. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ചെന്നൈയിൽ പോയി നോട്ട് മാറുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഒടുവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് സത്തായി മരിച്ചത്.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരും സംരക്ഷിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് അവശനിലയിലായ സത്തായിയെ പഞ്ചായത്ത് അധികൃതരെത്തി വരാപ്പുഴയിലെ സ്നേഹ ഭവനിലേക്ക് മാറ്റിയത്. ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സത്തായി അയല്‍വാസികളോടും ഒരുതരത്തിലും അടുപ്പം കാണിച്ചിരുന്നില്ല. വൈദ്യുതിപോലും വിച്ഛേദിക്കപ്പെട്ട നിലയിലാണ് കഴിഞ്ഞിരുന്നത്. വല്ലപ്പോഴും ഭക്ഷണത്തിനായിട്ടുള്ള സാധനങ്ങള്‍ വാങ്ങാൻ മാത്രമാണ് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്.
https://www.facebook.com/Malayalivartha
























