Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍

20 JUNE 2026 11:31 PM IST
മലയാളി വാര്‍ത്ത

രോഗങ്ങള്‍ മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും പരമാവധി രോഗബാധിതരെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വേണ്ടതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന്‍. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗം തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നിപ പ്രതിരോധത്തില്‍ ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവരുടെ സഹകരണമുണ്ടായി. അത് എല്ലായിടത്തും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശാസ്ത്രീയ മാലിന്യ സംസ്‌കരണം വേണം. അതിനായി മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ അനിവാര്യമാണ്. സംസ്ഥാനത്ത് വിവിധയിനം പനികളും മറ്റ് പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മാത്രമല്ല, തദ്ദേശസ്ഥാപനങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ ഏകോപിത പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വൃത്തിഹീനമായ പരിസരം, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന കാരണങ്ങള്‍. ഡെങ്കിപ്പനി, എലിപ്പനി, നിപ തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

വയനാട് ജില്ലയിലെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒരു സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല രോഗബാധയുടെ പശ്ചാത്തലത്തില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചു.ഹോട്ടലുകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കിയതായും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

െ്രെഡഡേ ആചരണം ശക്തമാക്കാനും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പ്രധാനം. നിപ്പയിലടക്കം ശക്തമായ പ്രതിരോധമാണ് ആരോഗ്യ പ്രവര്‍ത്തകരും വകുപ്പും സ്വീകരിക്കുന്നത്. എബോള സംശയിച്ച രണ്ട് രോഗികളുടെയും റിപ്പോര്‍ട്ട് നെഗറ്റീവാണ് എന്നത് ആശ്വാസകരമാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഷിഗല്ല രോഗം നിയന്ത്രണ വിധേയമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്‍കൂട്ടി നടപ്പിലാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍, എന്തുകൊണ്ട് പ്രത്യേക പ്രദേശങ്ങളില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ നടത്തി റിപ്പോര്‍ട്ട് സമപ്പിക്കാന്‍ ഉന്നതാധികാര സമിതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (9 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (15 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (20 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (23 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (40 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends