Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഭാഗവതിന്റെ ദേശീയപതാക ഉയര്‍ത്തല്‍: പൊലീസിന്റെ ഇടപെടല്‍ തടഞ്ഞ് ബിജെപിയുടെ ഗൂഢപദ്ധതി പൊളിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ്

18 AUGUST 2017 05:21 PM IST
മലയാളി വാര്‍ത്ത

തന്ത്രം പൊളിച്ചു. കേസ് പിന്നാലെ വരും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് സ്വാതന്ത്ര്യ ദിനത്തില്‍ നിയമവിരുദ്ധമായി ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് ഇടപെടല്‍ വേണ്ടെന്നു നിര്‍ദേശിച്ചത് ബിജെപിയുടെ ഗൂഢപദ്ധതി പൊളിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ്. മോഹന്‍ ഭാഗവതിനെതിനെ തടയുന്ന സംഭവം രാഷ്ട്രീയമായി ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ തിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
മോഹന്‍ ഭാഗവത്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം 14നു തന്നെ നഗരത്തിലുണ്ടായിരുന്നു. ഈ അവസ്ഥയില്‍ പൊലീസ് ഇടപെടല്‍ സംഘര്‍ഷത്തിനിടയാക്കുമെന്നു സര്‍ക്കാരിനു റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. ഇതോടെയാണു പൊലീസ് ഇടപെടല്‍ വേണ്ടെന്നു നിര്‍ദേശിച്ചത്.
ദേശീയപതാക ഉയര്‍ത്തുന്നതു പൊലീസിനെ ഉപയോഗിച്ചു വിലക്കി എന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യതയും മുഖ്യമന്ത്രിയുടെ ഓഫിസ് കണക്കിലെടുത്തു.
സംഭവത്തില്‍ തുടര്‍നടപടിക്കായി നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കപ്പെച്ചതായാണ് റിപ്പോര്‍ട്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കലക്ടറും വിദ്യാഭ്യാസവകുപ്പും ഇക്കാര്യം പരിശോധിച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. പിന്നീട് ആരോ പറഞ്ഞപ്പോള്‍ ദേശീയഗാനവും ആലപിച്ചു. കുഴപ്പം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രണ്ടാമതും പതാക ഉയര്‍ത്തി. ഈ സമയത്തു ദേശീയഗാനം ആലപിച്ചുമില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കും.
പ്രശ്‌നത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും കേസ് റജിസ്റ്റര്‍ ചെയ്യണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ പതാക ഉയര്‍ത്തേണ്ടതു ജനപ്രതിനിധിയോ സ്‌കൂളിലെ പ്രധാന അധ്യാപകനോ ആയിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതു ലംഘിക്കപ്പെട്ടാല്‍ നടപടികളിലേക്കു നീങ്ങാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസും നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണു ആര്‍എസ്എസ് മുഖ്യന്‍ പതാക ഉയര്‍ത്തുമെന്ന വാര്‍ത്ത പരന്നതിന് പിന്നാലെ 14നു രാത്രി പാലക്കാട് കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂള്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.
സംഭവത്തില്‍ ജില്ലാ അധികൃതരുടെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണ്. എന്ത് നടപടിയെടുക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ആരും തങ്ങളോട് വിശദീകരണം ആരായുകയോ തങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 minute ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (13 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (5 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (7 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (7 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (8 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (9 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (9 hours ago)

Malayali Vartha Recommends