നടക്കുന്നത് വന്‍ ഗൂഢാലോചന....റിട്ട. എസ്.പി പണം വാങ്ങി ചാനലിലിരുന്ന് ദിലീപിനെതിരെ സംസാരിക്കുന്നു: റിയാസ് ഖാന്‍

ചാനലുകളില്‍ ദിലീപിനെ ആക്രമിക്കുന്ന റിട്ട. എസ്.പി ജോര്‍ജ്ജ് ജോസഫ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റിയാസ് ഖാന്‍. അനാവശ്യം പറയരുതെന്ന് ചൂടായി ജോര്‍ജ്ജ് ജോസഫും തുറന്നടിച്ചു.ഇരുവരും തമ്മില്‍ നടന്ന വാക്‌പോരിന് ഒടുവില്‍ മൈക്ക് എടുത്തെറിഞ്ഞ് ജോര്‍ജ്ജ് ജോസഫ് കളം വിട്ടു. ചാനല്‍ ചര്‍ച്ചയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദിലീപിന് അമ്മയില്ലേ ? കുടുംബമില്ലേ ? എന്തിന് വേണ്ടിയാണ് ഇയാള്‍ വേട്ടയാടുന്നത്. റിയാസ് ചോദിച്ചു. സംവിധായകന്‍ എം.എ.നിഷാദിനെയും റിയാസ് വെറുതെ വിട്ടില്ല.എന്ത് മനോധര്‍മ്മത്തിലാണ് ഇവിടെ നിഷാദ് സംസാരിക്കരുതെന്നായിരുന്നു ചോദ്യം.ഈ വാക്കുകള്‍ നിഷാദുമായുള്ള തര്‍ക്കത്തിനും കാരണമായി.
ഒടുവില്‍ അവതാരകന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പണം വാങ്ങി പി.ആര്‍. കമ്പനിയ്ക്ക് വേണ്ടി മുന്‍ എസ് .പി ജോര്‍ജ്ജ് ജോസഫ് ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും റിയാസ് ഖാന്‍ നടത്തി.'ദിലീപിനെതിരെ ഒരു തെളിവുമില്ല, ഒരു പൊലീസുകാരെന്റെ മൊബൈലില്‍ നിന്നും വിളിച്ച് 'ദിലീപേട്ടാ കുടുങ്ങി എന്ന് പ്രതി പറയുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും' എന്താണ് ഇവിടെ നടക്കുന്നത് റിയാസ് ചോദിച്ചു

കേസിന്റെ നാള്‍വഴി നോക്കിയാല്‍ ഗൂഢാലോചന മനസ്സിലാകും. ദിലീപിനെ നേരത്തെ നോട്ടമിട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞത് ശരിയാണെങ്കില്‍ വിദേശത്ത് പോകുന്നതിനു എന്തിന് അനുവദിച്ചു.
പള്‍സര്‍ സുനി വേറെ ആളുടെ പേര് പറഞ്ഞാല്‍ അതിന്റെ പിന്നാലെയും പോകുമോ പൊലീസ് . .? റിയാസ് ചോദിച്ചു.മാധ്യമങ്ങളില്‍ ഏകപക്ഷീയമായ ചര്‍ച്ചകള്‍ ദിലീപിനെതിരെ വരുന്നു എന്ന ആക്ഷേപത്തിനിടയിലാണ് ഫാന്‍സ് അസോസിയേഷന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. നിയമ പോരാട്ടത്തിനൊപ്പം 'ചാനല്‍ പോരാട്ടത്തിനും' ശക്തമായി രംഗത്തിറങ്ങാനുള്ള ദിലീപ് വിഭാഗത്തിന്റെ നീക്കമാണ് ഇപ്പോള്‍ ചാനലുകളില്‍ തുടക്കമായിരിക്കുന്നത് എന്നാണ് ഈ രൂക്ഷ പ്രതികരണത്തില്‍ കുടി വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ റോഡ് ഷോ അടക്കം വന്‍ പരിപാടികള്‍ ഫാന്‍സുകാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ എല്ലാം വൃഥാവിലായി.
https://www.facebook.com/Malayalivartha
























