ദാരികനിഗ്രഹത്തിനൊരുങ്ങി ചീഫ് സെക്രട്ടറിയുടെ ചേമ്പര്‍: ഇനി അച്ചായന്‍മാര്‍ തമ്മിലടിക്കുമോ

പ്രതികാരദാഹിയായി പുതിയ ചീഫ് സെക്രട്ടറി അധികാരത്തിലേക്ക്. ധന സെക്രട്ടറി കെ.എം ഏബ്രഹാം സംസ്ഥാനത്തിന്റെ നാല്പത്തി മൂന്നാം ചീഫ് സെക്രട്ടറിയാകുമ്പോള്‍ ഇന്ത്യന്‍ അസ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെയും പോലീസിലെയും ആരുടെയെല്ലാം തലതെറിക്കുമെന്ന് ആര്‍ക്കറിയാം?
കെ.എം എബ്രഹാമിന് ശത്രുക്കള്‍ നിരവധിയുണ്ട്. അതില്‍ പ്രധാനി ഡിജിപി ജേക്കബ് തോമസ് തന്നെയാണ്. ജേക്കബ് തോമസും എബ്രഹാമും തമ്മിലുള്ള കലാപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജേക്കബ് തോമസിന്റെ തുറമുഖ വകുപ്പിലുള്ള അഴിമതി കണ്ടെത്തിയതും കേസാക്കിയതും എബ്രഹാമാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ജേക്കബിനെതിരായ വാര്‍ത്തകള്‍ നിരന്തരം നല്‍കിയതും എബ്രഹാമാണെന്ന് ജേക്കബ് സംശയിക്കുന്നു.
എബ്രഹാം വീട്ടിലില്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഫ്‌ലാറ്റിന്റെ അളവ് എടുപ്പിക്കാന്‍ ജേക്കബ് തോമസ് ആളെ വിട്ടത് ധാരാളം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ പ്രതിയാക്കിയെന്ന പരസ്പരവൈരാഗ്യമാണ് ഇരുവര്‍ക്കുമുള്ളത്. ഇരുവരും നല്ല ഉദ്യാഗസ്ഥരാണ്. അവര്‍ പരസ്പരം പോരടിച്ചാല്‍ നഷ്ടം സര്‍ക്കാരിനു തന്നെയാണ്.
തുറമുഖ വകുപ്പിലെ വിവാദം അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം എബ്രഹാം ഉണ്ടാക്കിയ താണെന്ന് ജേക്കബ് വിശ്വസിക്കുന്നു. ഇക്കാര്യം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജേക്കബ് തോമസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ എബ്രഹാമിനെ തൊടാന്‍ ജേക്കബിനു കഴിയുമായിരുന്നില്ല.
പിണറായിക്ക് എബ്രഹാമിനോട് വേണ്ടത്ര താത്പര്യമില്ല. തന്റെ സര്‍ക്കാരിനെതിരെ ഐ.എ.എസുകാരെ തിരിച്ചുവിട്ടു എന്ന ഗുരുതര ആരോപണമാണ് പിണറായിക്കുള്ളത്. സര്‍ക്കാരിനെതിരെ തന്റെ ചേമ്പറില്‍ ഐ.എ.എസുകാരുടെ രഹസ്യ യോഗം വിളിച്ചുകൂട്ടിയ കാര്യമൊന്നും പിണറായി മറക്കില്ല. കാരണം അദ്ദേഹം പിണറായി തന്നെയാണ്. കോടിയേരിയുമായി എബ്രഹാമിനുള്ള മികച്ച ബന്ധമാണ് അദ്ദേഹത്തിനു തു ണയായി തീര്‍ന്നത്. ഇഷ്ടമുള്ളവരെ സ്‌നേഹിക്കാനും ശത്രുക്കളെ കൊല്ലാനുമുള്ള ഒരപൂര്‍വ്വ സിദ്ധി അബ്രഹാമിനുണ്ട്.
https://www.facebook.com/Malayalivartha
























