ദിലീപിനെ സന്ദര്‍ശിച്ചവരെല്ലാം പോലീസ് നിരീക്ഷണത്തില്‍; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; ഇനി കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചവരെ പോലീസ് നിരിക്ഷിച്ച് വരുന്നതായി റിപ്പോര്‍ട്ട്. ഓരോ വിഐപിയും ദിലീപുമായി ചെലവഴിച്ചതും അവരുടെ സംസാരവും പെരുമാറ്റവുമെല്ലാം പോലീസ് രഹസ്യമായി അന്വേഷിച്ചിരുന്നു. ബലാത്സംഗ കേസിലെ ഗൂഢാലോചന പ്രതിയായ ദിലീപിന് വേണ്ടി പോലീസിനെ തള്ളിപ്പറഞ്ഞവരേയും പോലീസ് നിരീക്ഷണത്തിലാണ്. എന്തിനാണ് ഇവര്‍ പോലീസ് ഗൂഢാലോചന നടത്തിയെന്ന് പറയുന്നെന്ന കാര്യവും ഇവര്‍ക്കതിലുള്ള താത്പര്യവും അന്വേഷിക്കുന്നുണ്ട്. ഇത് ഗണേഷ് കുമാറിനേയും വെട്ടിലാക്കും.
അതേസമയം സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കൂ. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് മാത്രം ദിലീപിനെ കാണാന്‍ എട്ട് പേര്‍ എത്തിയെങ്കിലും സന്ദര്‍ശനാനുമതി നിഷേധിച്ചു.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക് സന്ദര്‍ശക പ്രവാഹം തുടങ്ങിയത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഈ മാസം മൂന്നിന് ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഒപ്പം നാദിര്‍ഷയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് സിനിമാ പ്രവര്‍കത്തകരുടെ ഒഴുക്ക് തുടങ്ങിയത്. ദിലീപിനെ സന്ദര്‍ശിക്കുന്നവര്‍ ജയില്‍ നിയമങ്ങള്‍ ലംഘിച്ച് മണിക്കൂറുകളോളമാണ് കൂടിക്കാഴ്ച നടത്തുന്നത്.
കാവ്യയും മീനാക്ഷിയും നാദിര്‍ഷയും മടങ്ങിയതിന് പിന്നാലെ കലാഭവന്‍ ഷാജോണ്‍ ജയിലില്‍ എത്തിയിരുന്നു. ഷാജോണ് പിന്നാലെ നടനും എംഎല്‍എയുമായ ഗണേഷ്, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, ജയറാം, സംവിധായകന്‍ രഞ്ജിത്ത്, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍ രജപുത്ര രഞ്ജിത്ത് തുടങ്ങിയവര്‍ താരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. നടന്‍ ജയറാം ഓണക്കോടിയുമായാണ് ജയിലില്‍ എത്തിയത്.
പതിനഞ്ച് മിനിറ്റാണ് തടവുകാര്‍ക്ക് സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിക്കുന്നത്. എന്നാല്‍ ദിലീപിനെ കാണാന്‍ എത്തുന്നവര്‍ അതില്‍ കൂടുതല്‍ സമയം ജയിലിനുള്ളില്‍ ചെലവഴിക്കുന്നുണ്ട്. കൂടാതെ അവധി ദിനമായ ഓണത്തിന് പോലും ദിലീപിന് സന്ദശര്‍കരെ അനുവദിച്ചത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























