Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ജയില്‍ മോചനത്തിന്റെ പ്രധാന തടസം... ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേരുണ്ടെന്ന് സൂചന; നടിയുമായി അഭിപ്രായ വ്യത്യാസവും വഴക്കും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

12 SEPTEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയിലെത്തുമ്പോള്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവെന്ന് നിയമ വിദഗ്ധര്‍. ദിലീപിന് ജാമ്യം കിട്ടാത്തതിന് പിന്നില്‍ ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ നടന്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയിട്ടാണെന്ന് സൂചന. ദിലീപിനെതിരേ ഏറ്റവും പ്രബലമായ തെളിവായി കോടതി കാണുന്നതും ഇതാണ്. ദിലീപിന്റെ ജയില്‍ മോചനത്തിനു പ്രധാന തടസവും ഇതുതന്നെയാണെന്നാണു വിലയിരുത്തല്‍. 

താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്. 

പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ തിരിയുക. പ്രധാന പ്രതി പള്‍സര്‍ സുനി മൂന്നു തവണ ജയിലില്‍ നിന്നു നാദിര്‍ഷയെ ഫോണ്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചുള്ളുവെന്നാണു നാദിര്‍ഷായുടെ ആദ്യമൊഴി. 

വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ നാദിര്‍ഷ ഇക്കാര്യം സമ്മതിച്ചാല്‍ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ജയിലില്‍ നിന്നു പള്‍സര്‍ സുനി പലവട്ടം ദിലീപിനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ദിലീപിനെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് നാദിര്‍ഷയെയും കാവ്യയുടെ കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിലേക്കും വിളിക്കുന്നത്. കാവ്യമാധവനു സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. 

ദിലീപ് അറസ്റ്റിലായപ്പോള്‍ ദോഷമാകരുതെന്ന ചിന്തയിലും അഭിഭാഷകരുടെ പ്രേരണയാലും ചിലകാര്യങ്ങള്‍ കാവ്യ മറച്ചുവച്ചതാകാമെന്നും പോലീസ് കരുതുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും മറ്റാര്‍ക്കും സൂചന നല്‍കാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പോലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവര്‍ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവര്‍ എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലാവുന്നതും. 

നാദിര്‍ഷയെ ചോദ്യം ചെയ്ത ശേഷം കാവ്യയേയും ചോദ്യം ചെയ്യും. പോലീസ് ക്ലബ്ബില്‍ എത്താന്‍ കഴിയില്ലെന്ന് കാവ്യ അറിയിച്ചതായാണു വിവരം. അങ്ങനെയെങ്കില്‍ വീട്ടിലെത്തി ചോദ്യം ചെയ്യാനിടയുണ്ട്. ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ െഹെക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഫയല്‍ ചെയ്യും. അന്വേഷണം അന്തിമഘട്ടത്തിലായതും കുറ്റപത്രം നല്‍കാത്തതും ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (1 hour ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (1 hour ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (1 hour ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (1 hour ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (2 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (3 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (3 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (3 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (3 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (4 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (4 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (4 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (5 hours ago)

Malayali Vartha Recommends