Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

കേന്ദ്രസര്‍ക്കാർ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം അതാത്‌ ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ തിരിച്ചുനല്‍കണം :ജോസ്‌ കെ.മാണി

26 SEPTEMBER 2017 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

റബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന്‌ ലഭിച്ച 3335 കോടി രൂപയുടെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകര്‍ക്ക്‌ തിരിച്ച്‌ നല്‍കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി . അതുപോലെ തന്നെ മറ്റ്‌ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കവും അതാത്‌ ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കണം. ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും, വാണിജ്യമന്ത്രി സുരേഷ്‌ പ്രഭുവിനും നിവേദനം നല്‍കിയതായും എം.പി പറഞ്ഞു. 

ആഗോള സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക്‌ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌ മൂലമുണ്ടായ വില തകര്‍ച്ചയാണ്‌ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്ക്‌ കാരണം. എന്നാല്‍ ഈ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ ഇറക്കുമതി ചുങ്ക വരുമാനത്തില്‍ വന്‍വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഇത്‌ സ്വന്തം വരുമാനമായി കണക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കൊള്ളയടിക്കുകയാണ്‌. കര്‍ഷകവിരുദ്ധ കരാറുകളില്‍ ഒപ്പിട്ടവര്‍ അതിന്റെ ഗുണഫലങ്ങളും സ്വന്തമാക്കി വീണ്ടും കര്‍ഷകരെ ചൂഷണം ചെയ്യുന്നത്‌ അനീതിയാണ്‌. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ലഭിക്കേണ്ട വിലയില്‍ വലിയനഷ്‌ടം സൃഷ്‌ടിക്കാന്‍ കാരണമായ ഇറക്കുമതിയിലൂടെ ലഭിക്കുന്ന ചുങ്കം യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ന്യായമായും കര്‍ഷകര്‍ക്ക്‌ അവകാശപ്പെട്ട ഈ പണം അതാത്‌ മേഖലകളിലെ അര്‍ഹരായ കര്‍ഷകര്‍ക്ക്‌ തിരിച്ചുനല്‍കുന്ന നൂതനമായ പദ്ധതിയാണ്‌ കേരളാ കോണ്‍ഗ്രസ്സ്‌ മുന്നോട്ടുവെക്കുന്നത്‌. ആഗോളവല്‍ക്കരണ നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഈ ജനകീയ ബദല്‍ പദ്ധതിയ്‌ക്ക്‌ കഴിയും. ഇറക്കുമതി ചുങ്കം പ്രത്യേകം പ്രത്യേകം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ആ പണം അതാത്‌ കാര്‍ഷിക മേഖലകളിലെ കര്‍ഷകര്‍ക്ക്‌ ഡയറക്‌ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ വഴി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്‌ നേരിട്ട്‌ എത്തിക്കണം. റബറിന്റെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകരില്‍ എത്തിക്കാന്‍ നിലവിലെ സംസ്ഥാനസര്‍ക്കാരിന്റെ റബര്‍ വിലസ്ഥിരതാ പദ്ധതിയും ആര്‍.പി.എസ്‌ സംവിധാനവും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
റബറിന്റെ ഇറക്കുമതിയാണ്‌ കേരളത്തിലെ റബര്‍ വില 208 രൂപയില്‍ നിന്നും 135 രൂപയിലേക്ക്‌ കുറച്ചത്‌. ഒരു കിലോയ്‌ക്ക്‌ കര്‍ഷകര്‍ക്ക്‌ ഉണ്ടായ വരുമാനനഷ്‌ടം 73 രൂപ. പ്രതിവര്‍ഷ വരുമാന നഷ്‌ടം 3706 കോടി രൂപ. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ വരുമാന നഷ്‌ടം 11,118 കോടി രൂപ. എന്നാല്‍ അതേ സമയത്ത്‌ തന്നെ ഓരോ കിലോ റബര്‍ ഇറക്കുമതി ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാരിന്‌ അന്താരാഷ്‌ട്ര റബര്‍ വിലയുടെ 25 ശതമാനമോ 30 രൂപയോ ഇറക്കുമതി ചുങ്കമായി ലഭിച്ചിരുന്നു. 2013-14 ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കമായി 1263.27 കോടി രൂപയും 2014-15 ല്‍ 1089.09 കോടിയും 2015-16 ല്‍ 983.05 കോടിയും അങ്ങനെ 2013-16 കാലഘട്ടത്തില്‍ 3335.42 കോടി രൂപ കേന്ദ്രസര്‍ക്കാരിന്‌ റബറിന്റെ ഇറക്കുമതി ചുങ്കമായി അധിക വരുമാനം ലഭിച്ചു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക്‌ ഉണ്ടായ വരുമാനനഷ്‌ടത്തിന്റെ മൂന്നിലൊന്ന്‌ വരും ഇത്‌. ആയതിനാല്‍ ഈ പണം പൂര്‍ണമായും റബര്‍ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യുകയും എല്ലാ കാര്‍ഷിക വിളകള്‍ക്കും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണം. കര്‍ഷകരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഈ പദ്ധതി നടപ്പിലാക്കാനാവശ്യമായ അഭിപ്രായരൂപീകരണത്തിനും പ്രക്ഷോഭങ്ങള്‍ക്കും ദേശീയതലത്തില്‍ കേരളാ കോണ്‍ഗ്രസ്സ്‌ മുന്‍കൈയ്യെടുക്കുമെന്നും ജോസ്‌ കെ.മാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (7 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (17 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (48 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (59 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (9 hours ago)

Malayali Vartha Recommends