Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ആ നീക്കം ദീലീപിനു തന്നെ പാരയാകുമോ? ദിലീപ് ഇനി ജയിലറയ്ക്കുള്ളില്‍ തന്നെയോ?

26 SEPTEMBER 2017 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനകേസില്‍ അഞ്ചാം തവണയും നടന്‍ ദിലീപ് ജാമ്യം തേടി കോടതിയെ സമീപിച്ചത് ദിലീപിന് പാരയാകുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായ ജാമ്യഹര്‍ജികള്‍ ദിലീപിന് തന്നെ തിരിച്ചടിയാകുമോ എന്നാണ് നിയമവൃത്തങ്ങളിലെ ചര്‍ച്ച. കേസുകളില്‍ ആരോപണവിധേയനായ ആള്‍ക്ക് എത്ര തവണ വേണമെങ്കിലും ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് തടസമില്ല. ഈ സാധ്യത തന്നെയാണ് ദിലീപ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ പുതിയ ജാമ്യഹര്‍ജി സമര്‍പ്പിക്കണമെങ്കില്‍ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകണം. ഏറ്റവും ഒടുവില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിറ്റേന്ന് തന്നെ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകാണ്. കേസില്‍ ഇന്ന് പ്രതിഭാഗം വാദം കേട്ട കോടതി പ്രോസിക്യൂഷന്റെ നിലപാട് കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഒരിക്കല്‍ ജാമ്യാപേക്ഷ തള്ളിയാല്‍ വീണ്ടും ജാമ്യത്തിന് അപേക്ഷിക്കണമെങ്കില്‍ പുതിയ ഒരു പ്രതി കൂടി അറസ്റ്റിലാകുകയോ സുപ്രധാനമായ തെളിവ് എന്തെങ്കിലും കണ്ടെടുക്കുകയോ ചെയ്യണം. അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും മാറ്റമുണ്ടാകണം.

മാറ്റമുണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യഹര്‍ജി തള്ളിപ്പോകാന്‍ തന്നെയാണ് സാധ്യതയെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാഹചര്യത്തില്‍ മാറ്റമുണ്ടാകാതെ എന്തിന് വീണ്ടും ജാമ്യഹര്‍ജിയുമായി കോടതിയില്‍ എത്തിയെന്ന് കോടതി തന്നെ ദിലീപിനോട് ചോദിക്കുകയും ചെയ്തിരുന്നു. പ്രതി സമ്പത്തും സ്വാധീനവുമുള്ളയാളാണെന്നും അതിനാല്‍ ജാമ്യം നിഷേധിക്കണമെന്നുമാണ് തുടക്കം മുതലുള്ള പ്രോസിക്യൂഷന്‍ വാദങ്ങളിലൊന്ന്.

തുടര്‍ച്ചയായ ജാമ്യഹര്‍ജികള്‍ പ്രോസിക്യൂഷന്റെ ഈ വാദം ശരിവയ്ക്കുന്നതാകുമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഫലത്തില്‍ ദിലീപിന് തന്നെ തിരിച്ചടിയാകുകയും ചെയ്യും. ആരോപണവിധേയര്‍ സമ്പന്നരും സ്വാധീനമുള്ളവരും ആകുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസും ഇത്തരത്തിലുള്ളതാണ്. ദിലീപിന്റെ സ്വാധീനശേഷി വീണ്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും. ഇത് നടന് തന്നെ തിരിച്ചടിയാകും.

ഇനി ദിലീപിന് കോടതി ജാമ്യം അനുവദിച്ചാല്‍ തന്നെ വിചാരണ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ നീളും. ഇക്കാലയളവില്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും കൂറുമാറാനും സാധ്യതയുണ്ട്. സാക്ഷികളില്‍ ഭൂരിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ദിലീപിന് ഇവരെ സ്വാധീനിക്കാന്‍ കഴിയും. പ്രോസിക്യൂഷന്‍ ഇക്കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (9 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (19 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (28 minutes ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (50 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (9 hours ago)

Malayali Vartha Recommends