ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ദിലീപ് ജയിലഴിക്കുള്ളിൽ തന്നെയാണോ? അതോ പുറത്തേയ്‌ക്കോ? നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി. ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കുന്നത്.
കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ ബി രാമന്‍പിളള വാദിച്ചു. ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തുക. മാത്രമല്ല, കേസിന്റെ അന്വേഷണ പുരോഗതിയും പ്രോസിക്യൂഷന്‍ അറിയിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

രണ്ടു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്റ് കാലാവധി കഴിഞ്ഞിരുന്നു. ശേഷം വീണ്ടും റിമാൻഡ് കാലാവധി കോടതി 28 വരെ നീട്ടിയിരുന്നു. നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ ഗൂഡാലോചനയില്‍ പങ്കാളിയായി എന്ന് മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലും. പുതിയ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലും ജാമ്യം കിട്ടാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ചായിരുന്നു ദിലീപ് അഞ്ചാം തവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























