Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ഭര്‍ത്താവിന്റെ മുമ്പിലിട്ട് കാമുകിയെ അതിക്രൂരമായി വെട്ടി പ്രതികാരം തീര്‍ത്തു; അവിഹതത്തിനിടെയിലേക്ക് വില്ലനായെത്തിയത്...

27 SEPTEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിൽ അറക്കൽക്കുന്നേൽ കുഞ്ഞുമോൾ മാത്യു(42)വാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം അയല്‍വാസി ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കോട്ടയം കടപ്ലാമറ്റം കൂവള്ളൂര്‍കുന്ന് കോളനിക്കാര്‍. സാമ്പത്തിക പരാധീനതയും പ്രണയവുമാകാം മരണകാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം ആര്‍ക്കും അറിയില്ല. കൊലപാതകത്തിലേക്ക് എത്തിച്ച വൈരാഗ്യത്തിന്റെ രഹസ്യം തേടുകയാണ് നാട്ടുകാരും പൊലീസും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ശര്‍മിളയും സിബിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ചിലര്‍ അടക്കം പറയുന്നു. എന്നാല്‍ സിബിയുടെ ഭാര്യയ്ക്ക് അത്തരത്തിലൊരു പരാതിയുമില്ല. ഇരുപതോളം വീടുകള്‍ ഉള്‍പ്പെട്ടതാണു കോളനി.

കടപ്ലാമറ്റം സഹകരണബാങ്കിലെ ജീവനക്കാരിയാണ് മരിച്ച കുഞ്ഞുമോള്‍. ഇവര്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഊണുകഴിഞ്ഞ് മുറ്റത്ത് തുണിവിരിച്ചുകൊണ്ടിരുന്നപ്പോള്‍ സിബി അവിടെയെത്തി വെട്ടിക്കൊല്ലുകയായിരുന്നു. വീടിനടുത്തുള്ള ചെറിയ വഴിയിലൂടെ സിബി പോകുന്നത് തൊട്ടടുത്ത വീട്ടിലെ ജോയിസിയാണ് ആദ്യം കണ്ടത്. സിബിയുടെ വീട്ടിലേക്കുകൂടി പോകുന്ന വഴിയായതുകൊണ്ട് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ തൊട്ടുപിന്നാലെ കുഞ്ഞുമോളുടെ കരച്ചില്‍ കേട്ടാണ് ജോയിസി വീടിനു പുറത്തേക്ക് ഇറങ്ങിച്ചെന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞുമോളെയാണ് ജോയിസി കണ്ടത്. കരച്ചില്‍കേട്ട് പുറത്തേക്കിറങ്ങിവന്ന ഭര്‍ത്താവ് മാത്യു തടസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും മാത്യുവിനെ തള്ളിമാറ്റി കഴുത്തിനും മുഖത്തും ആഞ്ഞുവെട്ടുകയായിരുന്നു.

ഹൃദ്രോഗിയായ മാത്യു തളര്‍ന്നുവീണപ്പോള്‍ ജോയിസിയാണ് അലറിക്കരഞ്ഞ് ചുറ്റുമുള്ളവരെ വിളിച്ചുവരുത്തിയത്. അപ്പോഴേക്കും സിബി തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തിലേക്ക് ഓടിപ്പോയി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് കുഞ്ഞുമോള്‍ മരിച്ചത്. സിബിയെ റബ്ബര്‍ത്തോട്ടത്തില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അതേ വെട്ടുകത്തി ഉപയോഗിച്ച്‌ കൈയിലെ ഞരമ്പ് മുറിച്ച ശേഷം ആസിഡ് കുടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.


സമീപത്തു പുതിയ വെട്ടുകത്തിയും കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിബി. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുഞ്ഞുമോള്‍ക്ക് രണ്ട് മക്കളുണ്ട്. ഇളയമകന്‍ ഇവര്‍ക്കൊപ്പം കുടുംബവീട്ടിലാണ് താമസം. സംഭവം നടക്കുമ്പോൾ മകന്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച്‌ വെട്ടിയതിനുശേഷം ഇതേ ആയുധം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച്‌ സിബി പറമ്പിലേയ്ക്ക് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു.

ഭാര്യ മഞ്ജുവും സിബിയും ഉച്ചയ്ക്കു വിറകു ശേഖരിച്ച്‌ ഓട്ടോ റിക്ഷയില്‍ വീട്ടില്‍ വന്നശേഷം ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30ന് ഞൊടിയിടയ്ക്കുള്ളിലാണ് സിബി പ്രകോപിതനായി വാക്കത്തിയുമായി ഓടിയിറങ്ങിയത്. സിബിയുടെ വീടിനു തൊട്ടുസമീപമാണു കുഞ്ഞുമോളുടെ വീട്. അയയില്‍ തുണി വിരിച്ചുകൊണ്ടിരുന്ന കുഞ്ഞുമോളുടെ പിന്‍കഴുത്തിലാണു തുടരെ വെട്ടിയത്. സിബിയും അയല്‍വാസി കുഞ്ഞുമോളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ സിബിയുടെ ഭാര്യയ്ക്ക് ഇത്തരത്തില്‍ പരാതിയൊന്നുമില്ല. എനിക്കും പിള്ളേര്‍ക്കും ഇനിയാരുമില്ല, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സിബി ഞങ്ങളെ പോന്നുപോലെ നോക്കിയിരുന്നു. തിങ്കളാഴ്ച വീട്ടില്‍ കറിയില്ലാതെ വന്നതോടെ തട്ടുകടയില്‍ പോയി സിബി ഞങ്ങള്‍ക്കു കറി വാങ്ങിക്കൊണ്ടു വന്നിരുന്നു. കടപ്ലാമറ്റത്തെ പാറമടയില്‍ ജോലിയില്ലാതായതോടെ പഴയ ഓട്ടോറിക്ഷ വാങ്ങി ടൗണില്‍ ഓടിച്ചു സിബി കുടുംബ പുലര്‍ത്തുകയായിരുന്നുവെന്നു മഞ്ജു പറയുന്നു. എന്നാല്‍ സിബിക്കു ലൈസന്‍സില്ലാതിരുന്നതിനാല്‍ സ്റ്റാന്‍ഡില്‍ ഓട്ടം നടത്താന്‍ ചിലര്‍ അനുവദിച്ചില്ല. ഇതിനിടയില്‍ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഒരാഴ്ചയായി ഇതോടെ ഓട്ടോറിക്ഷയുമായി പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സിബി. ഇതു സിബിയെ മാനസികമായി തകര്‍ത്തിരുന്നതായി ഭാര്യ മഞ്ജു പറഞ്ഞു. സ്വര്‍ണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഓട്ടോറിക്ഷ ഓട്ടം നടത്താന്‍ സാധിക്കാതെ വന്നതോടെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായെന്നു സിബി പറഞ്ഞിരുന്നതായി മഞ്ജു പറയുന്നു. ഓട്ടം പോകാനാകാതെ വന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന സിബി തിങ്കളാഴ്ച ഒന്നും കഴിച്ചില്ലെന്നും മഞ്ജു പറയുന്നു. ഇന്നലെ വലിയമരുതു ഭാഗത്ത് ഇരുവരും ഒരുമിച്ചെത്തി ഓട്ടോറിക്ഷയില്‍ വിറകുമായി വീട്ടിലേക്കു പോന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (7 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (17 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (48 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (59 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (9 hours ago)

Malayali Vartha Recommends