ചെന്നിത്തലയേക്കാള്‍ മിടുക്കനാണ് ഉമ്മന്‍ ചാണ്ടിയെന്നുള്ള അടി തീര്‍ന്നില്ല അതിന് മുമ്പേ ദേ എത്തി സോളാര്‍; ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ കേസുകളില്‍ തുടരന്വേഷണം

രമേശ് ചെന്നിത്തലയാണോ ഉമ്മന്‍ ചാണ്ടിയാണോ മിടുക്കനെന്ന തര്‍ക്കം കോണ്‍ഗ്രസില്‍ നടക്കവെ ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ വക അടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലും അമേരിക്കന്‍ മലയാളിയില്‍ നിന്ന് 1.19 കോടിയ തട്ടിയ കേസിലുമാണ് തുടരന്വേഷണം നടത്താന്‍ നീക്കം. കേസില്‍ സോളാര്‍ കമ്മിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ തട്ടിപ്പിനായി സരിതയും കൂട്ടരും ഉപയോഗിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശം പിടിവള്ളിയാക്കിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍ സരിത. എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മുന്‍ അംഗം ടെനി ജോപ്പന്‍ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സോളാര്‍ പ്ലാന്റ് വാഗ്ദാനം ചെയ്ത് സരിത മൂന്ന് ചെക്കുകളിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പിന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ സഹായം വേണ്ടുവോളം കിട്ടിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
അമേരിക്കന്‍ വ്യവസായിയും ഇടയാറന്‍മുള സ്വദേശിയുമായ ബാബുരാജില്‍ നിന്ന് 1.19കോടി രൂപ തട്ടിയെടുത്ത കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനും പത്തനംതിട്ട ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് ആര്‍. ജയകൃഷ്ണന്‍ ആറ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയായ ബിജു 75ലക്ഷം രൂപയും രണ്ടാം പ്രതി സരിത 45 ലക്ഷം രൂപയും പിഴയായി പരാതിക്കാരന് നല്‍കാനും കോടതി വിധിച്ചിരുന്നു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനാക്കാമെന്നും മകന് കമ്പനിയില്‍ ഉയര്‍ന്ന ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ബാബുരാജില്‍ നിന്ന് പല ഘട്ടങ്ങളായി 1.19കോടി രൂപ പ്രതികള്‍ തട്ടിയെടുത്തത്.
ടീം സോളാര്‍ കമ്പനിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പേരിലുള്ള ലെറ്റര്‍ പാഡുകളില്‍ തുടര്‍ന്ന് കത്തിടപാടുകളും നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് ബിജുവുമായി ചേര്‍ന്ന് പല ഘട്ടങ്ങളിലായി പണം തട്ടിയെടുക്കുകയായിരുന്നു. 2013ല്‍ ആറന്മുള സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ കേസുകളില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരായ പരാതികളില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha

























