Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അനാഥയായ ലക്ഷപ്രഭു അന്നമ്മയുടെ കഥ....ദാരിദ്ര്യവും പട്ടിണിയും കൂട്ടുകാർ

27 SEPTEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

ലക്ഷപ്രഭുവായിരുന്നിട്ടും കാട് പിടിച്ചുകിടക്കുന്ന പൊട്ടിപൊളിഞ്ഞ വീട്ടിൽ താമസം. ഭക്ഷണംപ്പോലും കഴിക്കാതെ മാസങ്ങൾ ആരോരുമില്ലാതെ ഒറ്റയ്ക്ക്. രണ്ടുമക്കളിൽ ഒരാൾ മരിച്ചെങ്കിലും ഇനിയൊരാൾ ജീവിച്ചിരിപ്പുണ്ടോ എന്നുപ്പോലുമറിയില്ല. അടൂര്‍ ഓമല്ലൂര്‍ പുത്തന്‍പീടിക സ്വദേശി അന്നമ്മ എന്ന വയോധിക എസ്ബിടി ജീവനക്കാരിയായി വിരമിച്ചതായിരുന്നു. ജീവിതത്തിന്റെ അന്ത്യനാളുകൾ അനാഥയായി ജീവിച്ചു. ഒടുവിൽ അനാഥയായി ഈ ലോകത്തിൽനിന്നും വിടവാങ്ങി.

മൂന്ന് ലക്ഷത്തോളം രൂപ കൈവശമുണ്ടായിരുന്നിട്ടും ദരിദ്രയായി ജീവിച്ചു ഈ വയോധിക. ജീവിതത്തിന്റെ അന്തിമനാളുകളിൽ വയോജനകേന്ദ്രത്തിലാണ് ഈ അമ്മ ജീവിച്ചത്. ഒടുവിൽ അവിടെ വച്ച് തന്നെയായിരുന്നു മരണം. മൃതദേഹം സ്വീകരിക്കാന്‍ പോലും ആരുമെത്തിയില്ല. ജീവിച്ചിരുന്നകാലത്ത് അന്വേഷിക്കാത്തവരാണോ മരിക്കുമ്പോൾ മൃതദേഹം സ്വീകരിക്കാനെത്തുന്നത്. ഇവരെ പിന്നീട് പോലീസും സാമൂഹിക നീതീ വകുപ്പും ചേര്‍ന്നാണ് മഹാത്മാ ജനസേവനകേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് അവരെ മരണം കീഴടക്കിയത്.

കഴിഞ്ഞ ഒക്‌ടോബറിലാണ് അന്നമ്മയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം വാര്‍ത്ത പുറത്തു വന്നിട്ടും ഇവരെ തേടി ആരും വരികയുണ്ടായില്ല. കാടു കയറിയ നിലയിലുള്ള വീടും പരിസരവും വൃത്തിയാക്കാന്‍ പഞ്ചായത്തംഗം ലക്ഷ്മി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനം എടുക്കുകയായിരുന്നു. പുല്ലും കാടും വെട്ടിത്തെളിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയിലും നിലത്ത് ചിതറിക്കിടക്കുന്ന നിലയിലും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. അന്നമ്മയ്ക്ക് കൂട്ടായും നോട്ടുകെട്ടുകള്‍ക്ക് സംരക്ഷകനായും ഒരു മൂര്‍ഖന്‍ പാമ്പും ഉണ്ടായിരുന്നു.

ഇത്രയും പണമുണ്ടായിട്ടും ദരിദ്രജീവിതം നയിച്ചിരുന്ന അന്നമ്മ മാസങ്ങളോളം ഭക്ഷണം കഴിക്കാതെയും ജലപാനമിറക്കാതെയും ആയിരുന്നു കഴിഞ്ഞിരുന്നത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവരെ അന്വേഷിച്ച് എത്തിയവരെല്ലാം ചോദിച്ചത് നോട്ടുകെട്ടുകളാണ്. മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ സംസ്ക്കരിക്കാന്‍ ഒരുങ്ങുകയാണ് ജനസേവനകേന്ദ്രം. മൃതദേഹം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വെച്ചിരിക്കുകയാണ്. ഇവരുടെ സമ്പാദ്യമായ മൂന്ന് ലക്ഷത്തോളം രൂപ മഹാത്മാ ജനസേവനകേന്ദ്രത്തിന് കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (24 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (31 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (5 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (5 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (5 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends