Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കില്ല; അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശം

27 SEPTEMBER 2017 03:15 PM IST
മലയാളി വാര്‍ത്ത

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ നിർദ്ദേശം നൽകി. പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥണ്ടെങ്കിൽ ഉടൻ മാറ്റാനാണ് നിർദ്ദേശം.

ചാനലുകൾ തീരുമാനിക്കുന്നതനുസരിച്ച് രാജിവയ്ക്കുന്നത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരാണെന്നും അതിന് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന സർക്കാർ ഉന്നതർ ഉദ്യോഗസ്ഥ പ്രമുഖർക്ക് നൽകി കഴിഞ്ഞു. ഏഷ്യാനെറ്റിന്റെ കാറിന് കല്ലെറിഞ്ഞവരെ പോലീസ് കണ്ടു പിടിക്കില്ല. ഏഷ്യാനെറ്റിനെ അവഗണിക്കാനാണ് സർക്കാർ തീരുമാനം.

നാഴികയ്ക്ക് താൽപതു വട്ടം നരേന്ദ്ര മോദി സർക്കാരിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ബി ജെ പിക്കാരിൽ നിന്നും അച്ചാരം വാങ്ങുന്ന ചാനലാണെന്നും സർക്കാരും സി പി എമ്മും വിശ്വസിക്കുന്നു. നന്നായി ഭരിക്കുന്ന ഒരു സർക്കാരിനെ മാരാർജി ഭവനിൽ കൊണ്ട് കെട്ടാനുള്ള ശ്രമം അനുവദിക്കരുതെന്നും സി പി എം പറയുന്നു. ആവശ്യമെങ്കിൽ ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്താനും സി പി എം തയാറാകും.

ആലപ്പുഴയിൽ പുതുതായി നിയമിതയായ ജില്ലാ കളക്ടർ ടി.വി.അനുപമ ആദ്യം നൽകിയ റിപ്പോർട്ട് മന്ത്രിക്കെതിരെയായിരുന്നു. പിന്നീട് മന്ത്രിയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന് സൂചനയുണ്ട്. അധികാരത്തിലെത്തി ഒന്നര വർഷത്തിനിടയിൽ അഴിമതിയുടെ പേരിൽ മന്ത്രിമാർ രാജിവച്ചത് ശരിയല്ലെന്നാണ് സി പി എം വിലയിരുത്തൽ. ഇനിയൊരു മന്ത്രിയെയും രാജി വയ്ക്കാൻ അനുവദിക്കുകയില്ലെന്നും സി പി എം തീരുമാനിച്ചു.

തോമസ് ചാണ്ടിക്ക് സർക്കാർ തലത്തിലും സി പി എം തലത്തിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വേങ്ങര ഉപതെരഞ്ഞടുപ്പിന് ശേഷം മാത്രമായിരിക്കും ചാണ്ടിക്കെതിരായ റിപ്പോർട്ടുകൾ സമർപ്പിക്കുക. ചാണ്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത് പരിചയസമ്പന്നനായ എം വി ജയരാജനെയാണ്.

ചാണ്ടി രാജിവയ്ച്ചാൽ സർക്കാർ മൊത്തത്തിൽ കുഴപ്പമാണെന്ന ചിന്ത വരുമെന്നും ജയരാജൻ കരുതുന്നു. ചിലപ്പോൾ കാറിന് കല്ലെറിഞ്ഞ കേസ് ചാണ്ടി പറഞ്ഞതുപോലെ ഏഷ്യാനെറ്റിന്റെ തലയിൽ കെട്ടിവച്ചുകൂടെന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (4 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (27 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends