ബന്ധു നിയമന കേസിൽ ഇ.പി.ജയരാജനെതിരായ എഫ്.ഐ.ആർ റദ്ദാക്കി

മുൻ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധു നിയമന കേസിൽ സർക്കാരിനെയും വിജിലൻസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇ.പി.ജയരാജനെതിരായ എഫ്.ഐ.ആർ കോടതി റദ്ദാക്കി. ഇത് കൂടാതെ പി.കെ.ശ്രീമതി എം.പിയുടെ മകൻ സുധീർ നമ്പ്യാർ, വ്യവസായവകുപ്പ് സെക്രട്ടറി പോൾ ആന്റണി എന്നിവർക്കെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്.
ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമവകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വിജിലൻസിന് നൽകിയ പരാതിയിലാണ് ജയരാജൻ, പി.കെ.സുധീർ, വ്യവസായവകുപ്പ് സെക്രട്ടറി പോൾ ആന്റണി എന്നിവർക്കെതിരെ കേസെടുത്തത്. എന്നാൽ നിയമനം വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നാണ് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. മഹേഷ്ദാസ് കോടതിയെ അറിയിച്ചത്. ജയരാജനടക്കമുള്ളവർ ഏതെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിട്ടില്ല. വിലപ്പെട്ട കാര്യസാദ്ധ്യമോ സാമ്പത്തികനേട്ടമോ ഉണ്ടാക്കാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല.
കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha





















