Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനത്തിന് അംഗീകാരം

27 SEPTEMBER 2017 05:01 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ ഇനി കണ്ടക്ടര്‍മാരും ബസ് ഓടിക്കും. അത് പോലെ ഡ്രൈവര്‍മാരും കണ്ടക്ടടറുടെ ജോലി ചെയ്യേണ്ടിവരും. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കുന്നതിനാണ് ഈ സംവിധാനം. ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തികക്ക് കോര്‍പ്പറേഷന്റെ അംഗീകരം ലഭിച്ചിട്ടുണ്ട്. 

അടുത്തമാസം അഞ്ച് മുതല്‍ കെഎസ്ആര്‍ടിസിയുടെ പ്രധാന സര്‍വീസുകളിലെല്ലാം ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം ആരംഭിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ, സ്‌കാനിയ, സൂപ്പര്‍ ഡിലക്സ് , മിന്നല്‍, സില്‍വര്‍ലൈന്‍ ജറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടുന്ന 42 സര്‍വീസുകളിലാണ് സംവിധാനം നിലവില്‍ വരുന്നത്.
ദീര്‍ഘദൂര സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ എട്ടു മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണു ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തികയെ ക്കുറിച്ചു ചര്‍ച്ചകളാരംഭിച്ചത്.
ദീര്‍ഘദുര സര്‍വീസുകള്‍ അധികവും രാത്രിയിലായതിനാല്‍ ഡ്രൈവര്‍മാര്‍ ഉറക്കമൊഴിച്ചു വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ഉത്തരം സര്‍വീസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കുകയോ ഡ്രൈവര്‍ കം കണ്ടക്റ്റര്‍ തസ്തിക സൃഷ്ടിക്കുകയോ ചെയ്യണമെന്നായിരുന്നു പരക്കെ ഉയര്‍ന്നു വന്ന ആവശ്യം. ഇതിനെത്തുടര്‍ന്നാണ് മുന്‍ എംഡി ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്റ്റര്‍മാരെ നിയമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഡ്രൈവിങ്ങും കണ്ടക്റ്ററുടെ ജോലിയും അറിയാവുന്ന (ലൈസന്‍സുള്ള) രണ്ടു ജീവനക്കാരെ ഓരോ ബസിലും നിയമിക്കും. ഇവര്‍ക്ക് പ്രത്യേക അലവന്‍സും നല്‍കും.
മൂന്നുവര്‍ഷം മുന്‍പ് ചര്‍ച്ചകകള്‍ ആരംഭിച്ചിരുന്നെങ്കിലും ഡ്രൈവര്‍മാരുടെയും കണ്ടക്റ്റര്‍മാരുടെയും യോഗ്യതയും ശമ്പള സ്‌കെയിലും വ്യത്യസ്ഥമായതിനാല്‍ തീരുമാനം വൈകുകയായിരുന്നു. തുടര്‍ന്ന് എംഡി മാറിയതും പദ്ധതിയെ പ്രതിസന്ധിയിലാക്കി. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധികളെ കുറിച്ച് പഠിച്ച സുശീല്‍ഖന്ന വിഷയം നിലവിലെ എംഡിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ ജനുവരിയോടെ സര്‍വീസിന് തയാറായിരുന്നെങ്കിലും യൂണിയനുകളുടെ എതിര്‍പ്പും ശമ്പളം സ്‌കെയിലും പദ്ധതിക്ക് പാരയായി. എന്നാല്‍ എംഡി രാജമാണിക്യം ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (26 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (27 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (35 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends